city-gold-ad-for-blogger

ആരോഗ്യ ഇന്‍ഷുറന്‍സ്: മൊഗ്രാല്‍ പുത്തൂരില്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 04.09.2016) സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ അര്‍ഹമായ സേവനം പല സ്വകാര്യ ആശുപത്രികളും രോഗികള്‍ക്ക് നല്‍കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള കുടുംബങ്ങള്‍ ചികിത്സയ്ക്ക് ചെന്നാല്‍ ആശുപത്രിക്ക് നല്‍കേണ്ട പണം സര്‍ക്കാര്‍ യഥാസമയം നല്‍കാത്തത് മൂലമാണ് സ്വകാര്യ ആശുപത്രികള്‍ ഇതില്‍ പ്രത്യേക താല്‍പര്യം കാണിക്കാത്തതെന്നും പറയപ്പെടുന്നു.

കുടുംബങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പെടുത്തുന്ന താല്‍പര്യം അവര്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ കാണിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഇത്തരം കാര്‍ഡുമായി എത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ സേവനം ഉറപ്പുവരുത്തണമെന്നും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ പറഞ്ഞു. കുന്നില്‍ പി എച്ച് അബ്ബാസ് ഹാജി സ്മാരക നേതൃത്വത്തില്‍ നടത്തിയ ഹെല്‍പ് ഡെസ്‌ക്ക് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുക്കാത്തതിനാല്‍ അംഗത്വം നഷ്ടപ്പെട്ടവര്‍, ക്ഷേമനിധിയില്‍ ഉള്‍പെട്ടവര്‍, റേഷന്‍ കാര്‍ഡില്‍ 600 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവര്‍, ഏതെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം എ നജീബ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, കെ ബി അഷ്‌റഫ്, അന്‍സാഫ് എടച്ചേരി, കെ എച്ച് ഇര്‍ഫാന്‍, ജാഫര്‍, ലത്വീഫ്, ബദറുല്‍ മുനീര്‍, ഹനീഫ് മൂപ്പ, മറിയം ഷഹ്ദത്ത്, ഷഹബാസ്, ഹാരിഫ്, നൗഷാദ്, തബ്രീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ്: മൊഗ്രാല്‍ പുത്തൂരില്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചു

Keywords : Mogral Puthur, Helping Hands, Health, Inauguration, Health Insurance.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia