Aloe Vera | നല്ല ആരോഗ്യത്തിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും കറ്റാര്‍ വാഴയും അല്‍പം തേനും ചേര്‍ത്ത് കഴിച്ചുനോക്കൂ; ഫലം കിട്ടുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട
*ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നു
* പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു
കൊച്ചി:(KasargodVartha) അമിതവണ്ണം കാരണം പലരും ബുദ്ധിമുട്ടുകയാണ്. തടി കുറയാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് നോക്കിയെങ്കിലും ഫലം കാണാതെ വിഷമിക്കുന്നവരാണ് പലരും. തടി കുറയാന്‍ ഭക്ഷണം കുറച്ച് മാത്രം കഴിച്ചുനോക്കിയെങ്കിലും യാതൊരു ഫലവും കാണുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്. അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണാന്‍ കഠിന വ്യായാമവും ഡയറ്റും ചെയ്യുന്നവരും ഉണ്ട്. ഫലമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ അലട്ടുന്നു.
എന്നാല്‍ നല്ല ആരോഗ്യത്തിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും കറ്റാര്‍ വാഴ നല്ലൊരു പരിഹാരമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. കറ്റാര്‍ വാഴയും അല്‍പം തേനും മിക്‌സ് ചെയ്ത് ഒരു സ്പൂണ്‍ പരുവത്തില്‍ ആക്കി കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കും. അത് എന്തൊക്കെയാണെന്ന് നോക്കാം.
*കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിനും കരുത്തിനും കറ്റാര്‍ വാഴ സഹായിക്കുന്നു. ഇത് കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല കരളിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. എന്നാല്‍ മറ്റെന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഇത് കഴിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധവേണം. അതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നതും നല്ലതാണ്.
*അനാവശ്യ കൊഴുപ്പ് കുറക്കുന്നു
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അല്‍പം കറ്റാര്‍ വാഴയും തേനും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറിന് ചുറ്റും അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നുവെന്ന് മാത്രമല്ല, അരക്കെട്ടിന് നല്ല ആകൃതിയും നല്‍കുന്നു.
*പ്രമേഹം കുറയ്ക്കുന്നു
പ്രമേഹത്തിന് പല ചികിത്സകള്‍ നോക്കിയിട്ടും പരിഹാരം കാണാത്തവര്‍ക്കും കറ്റാര്‍ വാഴ നീര് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ പ്രമേഹത്തെ കുറക്കാന്‍ കഴിയുന്നു. മറ്റൊരു കാര്യം ഓര്‍ക്കേണ്ടത് എന്തെങ്കിലും പുതിയ ശീലം തുടങ്ങുമ്പോഴും അത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടതാണ്.
*മെറ്റബോളിസം ഉയര്‍ത്തുന്നു
ശരീരത്തില്‍ മെറ്റബോളിസം ഉയര്‍ത്താന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി കറ്റാര്‍ വാഴ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ സഹായിക്കുന്നു.
*ശരീരത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കുന്നു
പലപ്പോഴും പുറമേയുള്ള അഴുക്കിനെ മാത്രമേ നാം വൃത്തിയാക്കാറുള്ളൂ. എന്നാല്‍ ശരീരത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ കറ്റാര്‍ വാഴ തേന്‍ മിശ്രിതം സഹായിക്കുന്നു. കുടലിലും മറ്റും ഉള്ള അഴുക്കിനെ ഇല്ലാതാക്കാനും കറ്റാര്‍വാഴയും തേനും, സഹായിക്കുന്നു.