തെരുവ് നാടകത്തിലൂടെ വേറിട്ട കാഴ്ചയൊരുക്കി ആരോഗ്യ സന്ദേശ യാത്ര
Mar 2, 2016, 11:00 IST
കുമ്പള: (www.kasargodvartha.com 02/03/2016) മൊഗ്രാല്‍പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം നടത്തിയ ആരോഗ്യ സന്ദേശ യാത്ര ശ്രദ്ധേയമായി. മാറുന്ന ശീലങ്ങള്‍ മാറുന്ന സംസ്‌കാരം തകരുന്ന ആരോഗ്യം എന്ന പ്രമേയവുമായി ഉളിയത്തടുക്ക, കുഡ്‌ലു, നീര്‍ച്ചാല്‍, കമ്പാര്‍, മൊഗ്രാല്‍പുത്തൂര്‍, എരിയാല്‍, ചൗക്കി എന്നിവിടങ്ങളില്‍ തെരുവ് നാടകം ബോധവത്ക്കരണം, കലാജാഥ എന്നിവ നടത്തി.
കുടിവെള്ളത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയെ നശിപ്പിക്കാന്‍ ക്ലോറിനേഷന്‍ നടത്തേണ്ട വിധവും, മഞ്ഞപ്പിത്തം ടൈഫോയിഡ്, വയറിളക്കരോഗങ്ങള്‍ തടയാന്‍ ശുചിത്വമുള്ള ഭക്ഷണപാനീയങ്ങള്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയും നാടകത്തിന് പ്രമേയമായി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകാണ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ചുരുക്കുന്ന സിക്കാ വൈറസ് പരത്തുന്നതെന്നും, മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കാതെ പൊതു നിരത്തില്‍ തള്ളുന്നവര്‍ക്കെതിരെ പ്രതികരിക്കാനും നാടകം നാട്ടുക്കാരെ ഉണര്‍ത്തുന്നു.
നവജോതി ബോവിക്കാനം അവതരിപ്പിച്ച നേരിന്റെ മുഖം മൂടി എന്ന നാടകം സംവിധാനം ചെയ്തത് ബി.സി കുമാരന്‍ ആണ്. ഉളിയത്തടുക്കയില്‍ നിന്നും ആരംഭിച്ച യാത്ര എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇ. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം കായിഞ്ഞി, മലേറിയ ഓഫീസര്‍ വി. സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫ്, രവീന്ദ്ര റായി, ജൂനിയര്‍ എച്ച്.ഐമാരായ ജയറാം, സുന്ദരന്‍, അമ്പിളി പ്രസംഗിച്ചു.
സമാപന സമ്മേളനം ചൗക്കിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എസ്.എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു. മാതൃകാ ആരോഗ്യ പ്രവര്‍ത്തനം നടത്തുന്ന കരീം ചൗക്കിയെ ഉപഹാരം നല്‍കി ആദരിച്ചു.
Keywords : Kumbala, Drama, Programme, Health, Inauguration, Health awareness by street drama.