city-gold-ad-for-blogger

Pragnancy Health | ഗർഭിണികളിലെ പ്രമേഹം; അറിയേണ്ട കാര്യങ്ങൾ ​​​​​​​

gestational diabetes symptoms and causes
Image credit: Meta Ai

ഗർഭാവസ്ഥയിൽ രക്ത പരിശോധന നടത്തി ഗർഭകാല പ്രമേഹം നിർണയിക്കാൻ കഴിയും.ഹം. 

 

കൊച്ചി: (KasargodVartha) ഗർഭകാലത്ത് (Pregnancy) പല സ്ത്രീകളിലും പ്രമേഹം (Gestational diabetes) കണ്ട് വരാറുണ്ട്. ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ (Insulin) അളവ് കുറയുന്നതോ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതോ ആണ് പ്രമേഹത്തിന് പ്രധാന കാരണം. ഇൻസുലിൻ ഒരു ഹോർമോണാണ് (Hormone), അത് ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ (പഞ്ചസാര) രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണ (Food) രീതിയാണ് ഗർഭകാലത്ത് പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണം. ഇൻസുലിന്റെ വ്യത്യസ്തതയ്ക്ക് അനുസരിച്ചു  പ്രമേഹ രോഗവും വ്യത്യാസപ്പെടും. പ്രമേഹത്തിന് മരുന്നോ കുത്തിവെയ്‌പോ കൊണ്ട് പരിഹാരം കാണാവുന്നതാണ്. ടൈപ് 2 പ്രമേഹമാണ് (Type 2 diabetes) ഗർഭകാലത്തു സ്ത്രീകളിൽ കണ്ട് വരുന്നത്. ഗർഭ കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിലോ അവസാന മൂന്ന് മാസങ്ങളിലോ ആണ് സാധാരണയായി പ്രമേഹം കണ്ട് വരാറുള്ളത്.

കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടത്തിൽ രക്തത്തിൽ ഗ്ലുക്കോസിന്റെ (Glucose) അളവ് വർധിക്കുന്നത് കുഞ്ഞിന്റെ നല്ല വളർച്ചയെ മോശമായി ബാധിച്ചേക്കാം. അതിനാൽ ആദ്യത്തെ മൂന്ന് മാസങ്ങളിൽ കാണപ്പെടുന്ന പ്രമേഹം അപകടമാണ്. നമ്മുടെ നാട്ടുനടപ്പാണ് ഗർഭകാലത്തു അമിതമായ ഭക്ഷണം വാരി കഴിക്കുക എന്നുള്ളത്, പ്രത്യേകിച്ച് ബേക്കറി സാധനങ്ങൾ, മധുര പാനീയങ്ങൾ തുടങ്ങിയവ. ബേക്കറി സാധനങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ സാന്നിധ്യം പ്രമേഹത്തിന് കാരണമാകാം. 

ലക്ഷണങ്ങൾ:

അമിത ദാഹം
പതിവായി മൂത്രമൊഴിക്കൽ
വിശപ്പ്
ക്ഷീണം
മങ്ങിയ കാഴ്ച
തലവേദന

പഞ്ചസാര നിയന്ത്രിക്കുക

ഗർഭാവസ്ഥയിലുടനീളം നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഗർഭിണികൾ ഡോക്ടറുടെ നിർദേശപ്രകാരമുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നതാണ് ആരോഗ്യകരം. അമ്മയുടെ ആരോഗ്യം മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെയും കൂടി ഗർഭകാലത്തെ ഭക്ഷണ ശൈലി മോശമായി ബാധിച്ചേക്കാം. 

വാരിവലിച്ചു കഴിക്കുന്ന രീതിയും അമിതമായി ശരീരഭാരം വർധിക്കാനിടയാക്കും. ഇത് ശരീരത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തെ അനിയന്ത്രിതമാക്കും. പാരമ്പര്യമായി പ്രമേഹ രോഗം ഉള്ളവരാണെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം, ഗർഭധാരണയ്ക്ക് മുമ്പ് തന്നെ പ്രമേഹ പരിശോധന നടത്തി ഉറപ്പ് വരുത്താം. മൂന്ന് മാസത്തിലും ശേഷം ആറ് മാസത്തിലും പ്രമേഹ പരിശോധന നടത്തി ഉറപ്പ് വരുത്തേണ്ടതാണ്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia