Fruits | ഈ പഴങ്ങള്‍ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്; കാത്തിരിക്കുന്നത് ഇത്തരം രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
* ഇതുവഴി ഉണ്ടാകുന്നത് ഉദരസംബന്ധമായ പല പ്രശ്നങ്ങളും, ദഹനക്കേടുകളും
* ശരീരത്തിലെ വിഷവസ്തുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു
കൊച്ചി:(KsargodVartha) ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നതുവഴി അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഉദരസംബന്ധമായ പല പ്രശ്നങ്ങളും, ദഹനക്കേടുകളുമാണ് ഇതുവഴി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത്തരം ഭക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
വിവിധതരം പഴങ്ങളും പച്ചക്കറികളും മിക്സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും. അത്തരം ആഹാര സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
*തണ്ണിമത്തന്‍
തണ്ണിമത്തന്‍ ഒറ്റയ്ക്ക് മാത്രം കഴിക്കണം. മറ്റേതെങ്കിലും പഴങ്ങളോടൊപ്പം കഴിച്ചാല്‍ ശരീരത്തില്‍ അവ ശരിയായി ആഗിരണം ചെയ്യപ്പെടില്ല. കാരണം തണ്ണിമത്തനില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ മറ്റ് പഴങ്ങളുമായി ചേരുമ്പോള്‍ അവ വേഗത്തില്‍ ആഗിരണം ചെയ്യും.
*പഴം - പുഡ്ഡിംഗ്
വാഴപ്പഴവും പുഡ്ഡിംഗും ഒന്നിച്ച് കഴിക്കുന്നതും നല്ലതല്ല. അത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ ദഹിപ്പിക്കാന്‍ പ്രയാസമാണ്, മാത്രമല്ല ശരീരത്തിലെ വിഷവസ്തുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക.
*പച്ചക്കറികളും പഴങ്ങളും
മിക്ക സാലഡുകളിലും ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇവ ഒന്നിച്ചു കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതല്ല. ഇതുവഴി പഴങ്ങളും പച്ചക്കറികളും വ്യത്യസ്തമായി ആഗിരണം ചെയ്യപ്പെടുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, കുടലില്‍ എത്തുന്നതുവരെ അവ ഭാഗികമായി ആഗിരണം ചെയ്യുന്നു.
*കാരറ്റും ഓറഞ്ചും
കാരറ്റും ഓറഞ്ചും ഒരുമിച്ച് കഴിക്കുന്നതും നല്ലതല്ല. കാരണം ഇതുവഴി അമിത പിത്തരസം ഉത്പാദിപ്പിക്കുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഈ രണ്ട് വസ്തുക്കളും ഒന്നിച്ചു ചേരുന്നതിലൂടെ വൃക്കയ്ക്കും പ്രശ്നം സൃഷ്ടിക്കുന്നു.
*പപ്പായ - നാരങ്ങ
പപ്പായയും നാരങ്ങയും ഒന്നിച്ചു കഴിക്കുന്നതും നല്ലതല്ല. വിളര്‍ച, ഹീമോഗ്ലോബിന്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ഇവ രണ്ടും ഒരേസമയം കഴിക്കുന്നത് കുട്ടികള്‍ക്കും വളരെ അപകടകരമാണ്.
*മധുരമുള്ള പഴങ്ങളും അസിഡിക് പഴങ്ങളും
സ്ട്രോബെറി, മുന്തിരി തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങളോ പീച്ച്, ആപ്പിള്‍, മാതളനാരങ്ങ തുടങ്ങിയ സബ് ആസിഡിക് പഴങ്ങളോ ഒറ്റയ്ക്കു വേണം കഴിക്കാന്‍. ഇത്തരം പഴങ്ങള്‍ വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി കലര്‍ത്തുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. മാത്രമല്ല, തലവേദന, ഓക്കാനം, അസിഡോസിസ് എന്നിവയ്ക്കും കാരണമാകുന്നു.
*ഉയര്‍ന്ന പ്രോട്ടീന്‍ പഴങ്ങളും അന്നജമുള്ള പഴങ്ങളും
അന്നജം അടങ്ങിയ വാഴപ്പഴം പോലുള്ള ചില പഴങ്ങളുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ്, വാട്ടര്‍ ചെസ്റ്റ് നട്ട് മുതലായ ധാരാളം പച്ചക്കറികളിലും അന്നജം ഉണ്ട്. അന്നജം അടങ്ങിയ ഭക്ഷണസാധനങ്ങളും ചീര, പേര, ബ്രൊക്കോളി തുടങ്ങിയ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളും ഒന്നിച്ച് കഴിക്കരുത്.
*ഓറഞ്ച് - പാല്‍
പാലും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് ദഹനത്തിന് പ്രയാസം ഉണ്ടാക്കുന്നു. ഇത് പിന്നീട് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്നു. ഓറഞ്ചിലെ ആസിഡ്, അന്നജം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകളെ നശിപ്പിക്കും. ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ദഹനക്കേടിന് കാരണമാകുന്നു.
*പേരയ്ക്ക - വാഴപ്പഴം
പേരയ്ക്കയും വാഴപ്പഴവും ഒന്നിച്ചു കഴിക്കുന്നത് അസിഡോസിസ്, ഓക്കാനം, ഗ്യാസ്, തലവേദന എന്നിവ വര്‍ധിപ്പിക്കും.
*പൈനാപ്പിള്‍ - പാല്‍
പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന സംയുക്തം ശരീരത്തില്‍ ഗ്യാസ്, ഓക്കാനം, അണുബാധ, തലവേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ പൈനാപ്പിളും പാലും ഒരിക്കലും ഒന്നിച്ച് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യത്തിന് ഫലപ്രദമായ ചില ഒറ്റമൂലികള്‍ അറിയാം:
* ദിവസവും 4-5 വ്യത്യസ്ത പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
* രാത്രിയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചെങ്കില്‍, ഇത് സമതുലിതമാക്കാന്‍ പപ്പായ കഴിക്കുക. ഭക്ഷണം ദഹിക്കാന്‍ ഇത് സഹായിക്കും.
* ഉയര്‍ന്ന അളവില്‍ ഉപ്പിട്ട അല്ലെങ്കില്‍ ഉപ്പ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം, തണ്ണിമത്തന്‍ പോലുള്ള ജലാംശം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും.
* രാത്രി ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചെങ്കില്‍ രാവിലെ ഒരു ആപ്പിള്‍ കഴിക്കുക. ഇത് വയറു വീര്‍ക്കുന്നത് തടയും.