Health Car | സൗജന്യ ചികിത്സ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം; കാസർകോട് നഗരത്തിലുണ്ട് ഇങ്ങനെയൊരു ക്ലിനിക്ക്; നഗരസഭയുടെ അർബൻ പോളിക്ലിനിക്ക് ഉദ്‌ഘാടനം ചെയ്‌തു

● എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പീഡിയാട്രീഷ്യൻ ഡോക്ടറുടെ സേവനം
● എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഇ.എൻ.ടി ഡോക്ടറെ കാണാം
● ആഴ്ചയിൽ എല്ലാ ദിവസവും ഡെൻ്റൽ ഡോക്ടറെയും സന്ദർശിക്കാവുന്നതാണ്.
● രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് പോളിക്ലിനിക്കിന്റെ പ്രവർത്തന സമയം.
കാസർകോട്: (KasargodVartha) നഗരസഭയുടെ പുതിയ അർബൻ പോളിക്ലിനിക് കെട്ടിടം പുലിക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ അബ്ബാസ് ബീഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പോളിക്ലിനിക്. ഇവിടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭിക്കും എന്നതാണ് പ്രധാന പ്രത്യേകത.
പീഡിയാട്രിക്, ഇ.എൻ.ടി, ഡെന്റൽ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരാണ് സേവനം നൽകുന്നത്.
എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും പീഡിയാട്രീഷ്യൻ ഡോക്ടറുടെയും എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഇ.എൻ.ടി ഡോക്ടറുടെയും ആഴ്ചയിൽ എല്ലാ ദിവസവും ഡെൻ്റൽ ഡോക്ടറുടെയും സേവനം ലഭിക്കും. രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് പോളിക്ലിനിക്കിന്റെ പ്രവർത്തന സമയം.
സാധാരണക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് പോളിക്ലിനിക്കിന്റെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, സിയാന ഹനീഫ്, കൗണ്‍സിലര്‍യാരായ രഞ്ജിത, സുമയ്യ മൊയ്തീന്‍, സമീറ അബ്ദുല്‍ റസാഖ്, ശാരദ, ജില്ലാ അർബൻ ഹെൽത്ത് കോർഡിനേറ്റർ അലക്സ് ജോസ്, അർബൻ പോളിക്ലിനിക് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ഫാത്തിമത്ത് ഫിദ തുടങ്ങിയവര്‍ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod's Urban Polyclinic offers free treatment from specialist doctors in pediatrics, ENT, and dental services, operating daily from 10 AM to 1 PM.
#Kasaragod #FreeHealthcare #UrbanPolyclinic #SpecialistDoctors #HealthCare #KasaragodNews