സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 14ന് ചിത്താരിയില്‍
Feb 10, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2016) ചിത്താരി വി.പി റോഡ് യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഏര്‍പെടുത്തിയ ധനസഹായ വിതരണവും 14ന് ക്ലബ്ബ് പരിസരത്ത് നടക്കും. മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
രാവിലെ ഒമ്പത് മണിക്ക് പരിശോധന ആരംഭിക്കും. പ്രമേഹ രോഗ നിര്‍ണയം, രക്തസമ്മര്‍ദ നിര്‍ണയം, കിഡ്‌നി, എല്ല്, കണ്ണ്, ത്വക്ക് എന്നിവ സംബന്ധമായ പരിശോധനയും ക്യാമ്പില്‍ ഉണ്ടാകും. ഇ സി ജി, ലാബ്, ഫാര്‍മസി സൗകര്യവും ഏര്‍പെടുത്തും. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയുടെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിര്‍ണയത്തിനുള്ള സൗകര്യവും ഒരുക്കും.
കാര്യപരിപാടികള്‍ വൈകുന്നേരം നാല് മണിക്ക് ക്ലബ്ബ് പ്രസിഡണ്ട് സി.കെ ഹബീബ് റഹ് മാന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. അജാനൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ സി മുഖ്യപ്രഭാഷണം നടത്തും. ഫാദര്‍ റിച്ചാര്‍ഡ് അലോഷ്യസ് കൊയ്‌ലോയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. മോഹനനും മുഖ്യാതിഥികളായിരിക്കും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍ ധനസഹായ വിതരണം നടത്തും.
നസീമ ടീച്ചര്‍, സി പങ്കജാക്ഷി ടീച്ചര്‍, സി.എം ഖാദര്‍ ഹാജി, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, എം.കെ മുഹമ്മദ് കുഞ്ഞി, താനത്തിങ്കാല്‍ കൃഷ്ണന്‍, രാഘവന്‍ കൂളിക്കാട്, എം. കല്യാണി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. അസ്‌കര്‍ സി.എം സ്വാഗതവും സക്കറിയ കൊവ്വല്‍ നന്ദിയും പറയും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
Keywords : Kanhangad, Chittari, Medical-camp, Inauguration, Health, Hospital.