Medical Camp | മുഖവൈകല്യമുള്ള കുട്ടികൾക്ക് ആശ്വാസമേകാൻ സൗജന്യ ചികിത്സ ക്യാമ്പ് 8ന്
● സൗജന്യ മുഖ വൈകല്യ ചികിൽസക്കും മുച്ചിറി മുറിയണ്ണാക്ക് (cleft lip and Cleft Palate' ) പോലുള്ള ജന്മനായുള്ള അപാകതകൾ കുട്ടികളുടെ ജീവിതത്തെ ഗണ്യമായി ബാധിക്കും.
● ഈ അവസ്ഥ വ്യക്തികളുടെ ജീവിതത്തിൽ ശാരീരികവും വൈകാരികവുമായ കാര്യമായ സ്വാധീനം ചെലുത്തും.
കാസർകോട്: (KasargodVartha) ചെട്ടുംകുഴിയിലെ അസ്രീ റിഹാബിലിറ്റേഷൻ സെന്ററിൽ മുഖവൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും നൽകുന്ന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 8, ഞായർ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ക്യാമ്പ്. സ്മൈൽ ട്രെയിൻ സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്, തണൽ കോഴിക്കോട് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സൗജന്യ മുഖ വൈകല്യ ചികിൽസക്കും മുച്ചിറി മുറിയണ്ണാക്ക് (cleft lip and Cleft Palate' ) പോലുള്ള ജന്മനായുള്ള അപാകതകൾ കുട്ടികളുടെ ജീവിതത്തെ ഗണ്യമായി ബാധിക്കും. ഈ അവസ്ഥയ്ക്ക് നേരത്തേ തന്നെ ചികിത്സ ലഭ്യമാക്കുന്നത് അത്യാവശ്യമാണ്. ഈ ലക്ഷ്യത്തോടെയാണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഈ അവസ്ഥ വ്യക്തികളുടെ ജീവിതത്തിൽ ശാരീരികവും വൈകാരികവുമായ കാര്യമായ സ്വാധീനം ചെലുത്തും. മെച്ചപ്പെട്ട ജീവിത നിലാവരം ഉറപ്പാക്കുന്നതിന് നേരത്തയുള്ള രോഗ നിർണ്ണയവും ഇടപെടലും അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
മുച്ചിറി മുറിയണ്ണാക്ക് മുഖവൈകല്യങ്ങൾക്കുള്ള ചികിൽസയെ സംബന്ധിച്ചുള്ള ഏത് സംശയങ്ങൾക്കും: സ്മൈൽ ട്രെയിൻ ഹെൽപ്പ് ലൈൻ നമ്പർ: 8848318616
ക്യാമ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:
മുഹമ്മദ് ഫിയാസ്: മെഡിക്കൽ ഓഫീസർ, അസ്രീ റിഹാബിലിറ്റേഷൻ സെന്റർ, 8891133111
അബ്ദുൽ ഖാദർ ചട്ടഞ്ചാൽ: കോർഡിനേറ്റർ, അസ്രീ റിഹാബിലിറ്റേഷൻ സെന്റർ, 9447747 667, ഓഫീസ്: 8075882885
#MedicalCamp #CleftLip #CleftPalate #FreeTreatment #Kasargod #SmileTrain