പകര്‍ച്ചപ്പനി: ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തണം- വെല്‍ഫെയര്‍ പാര്‍ട്ടി
Jun 25, 2016, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2016) പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചപ്പനികള്‍ പടരുകയാണ്. ഈ മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്നു.
പകര്‍ച്ചപ്പനി വ്യാപിക്കുന്ന മേഖലകളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിശ്ചക്കാന്‍ ജില്ലാ ഭരണകൂടം താല്‍പര്യം കാട്ടണം. മലയോരത്തെ തോട്ടം മേഖലകളിലെ മാലിന്യസംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നും എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു. മാലിന്യം അതിന്റെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് ജനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍, ട്രഷറര്‍ അബ്ദുല്‍ ഹമീദ് കക്കണ്ടം, സെക്രട്ടറി പി കെ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
Keywords : Fever, Health, Welfare Party, Meeting, Government.