city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Health | കൊടും ചൂടും, റമദാനും; പഴവർഗങ്ങളിൽ താരം തണ്ണിമത്തൻ തന്നെ

 Watermelon during Ramadan, summer fruit, health benefits, fruit market
Photo: Arranged

● ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
● വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ 
● കൊടും ചൂടിൽ ശരീരത്തിന് കുളിർമ്മയും ഉന്മേഷവും നൽകുന്നു 

കുമ്പള: (KasargodVartha) കൊടും ചൂടും, റമദാനും ഒന്നിച്ചായപ്പോൾ പഴവർഗങ്ങളിൽ താരം തണ്ണിമത്തൻ എന്ന വത്തക്ക തന്നെ. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ കേരളത്തിൽ എത്തുന്നത്. അതിർത്തി പ്രദേശമായതിനാൽ കാസർകോട് ജില്ലയിലേക്ക് കർണാടകയിൽ നിന്നും തണ്ണിമത്തൻ  യഥേഷ്ടം  എത്തുന്നുണ്ട്. ദിവസേന ലോഡ് കണക്കിന് തണ്ണിമത്തനാണ് മൊത്ത വിൽപന കച്ചവടക്കാരുടെ ഗോഡൗണുകളിൽ എത്തുന്നത്.

'വിഷം' കുത്തിവെച്ച് ചുവപ്പിച്ചതാണോ എന്നൊന്നും നോക്കാൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ സമയമില്ല, പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിനും. കൊടും ചൂടാണ്, പോരാത്തതിന് റമദാനും. ഇത് തിന്നുകയും, കുടിക്കുകയും ചെയ്താലേ ദാഹമകലൂ, ആശ്വാസമാവൂ എന്നതാണ് ഉപഭോക്താക്കൾക്കുള്ളത്. ആരോഗ്യത്തിന്റെ കാര്യം പിന്നെ നോക്കാം എന്ന ചിന്തയും. അതുകൊണ്ടുതന്നെ കച്ചവടവും പൊടിപൂരം.

തണ്ണിമത്തന് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്  ഇത്തവണ വിലകയറ്റമൊന്നുമില്ലാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസമാവുന്നുണ്ട്. കഴിഞ്ഞ വർഷം റമദാനിൽ തണ്ണിമത്തന് 20 മുതൽ 25 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാൽ ഇത്തവണ നിലവിലെ വില 14 മുതൽ 18 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. രണ്ടുതരം തണ്ണിമത്തൻ വിപണിയിലുണ്ട്. ചെറുതാണെങ്കിൽ വില കുറയും.

വലുതാണെങ്കിൽ അഞ്ച് കിലോയ്ക്ക് കൂടുതലുള്ളവയാണ് വിപണിയിലേറെയും  ഉള്ളത്. നോമ്പുകാലമായതിനാൽ വലിയ തണ്ണിമത്തൻ കച്ചവടക്കാർ പകുതിയാക്കി മുറിച്ച് നൽകുന്നുമുണ്ട്. നോമ്പ് തുറ സദസ്സുകളിൽ ജ്യൂസ് ആയി ഉപയോഗിക്കുന്നതും തണ്ണിമത്തൻ തന്നെയാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാർ ഏറെയാണ്. മൊത്തക്കച്ചവടക്കാർക്ക് കിട്ടുന്നതിനേക്കാൾ രണ്ടു മുതൽ അഞ്ചു രൂപ വരെ അധികമായിട്ടാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത്. ചെറുകിട കച്ചവടക്കാരാകട്ടെ രണ്ടു രൂപ മുതൽ 5 രൂപ വരെ കൂട്ടി വിൽപ്പന നടത്തുന്നു.

തണ്ണിമത്തൻ: ആരോഗ്യ ഗുണങ്ങൾ

തണ്ണിമത്തൻ ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പഴമാണ്. ഇതിൽ 92 ശതമാനത്തിലധികം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന ഘടകം ഹൃദയാരോഗ്യത്തിനും കാൻസർ പോലുള്ള രോഗങ്ങൾക്കും പ്രതിരോധം നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും തണ്ണിമത്തൻ ഉത്തമമാണ്. കൊടും ചൂടിൽ ശരീരത്തിന് കുളിർമ്മയും ഉന്മേഷവും നൽകുന്ന ഒരു ഫലം കൂടിയാണ് തണ്ണിമത്തൻ. എന്നിരുന്നാലും  ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വത്തക്കയുടെ കാര്യത്തിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമാണ്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Watermelon is a popular fruit during extreme heat and Ramadan. It’s available at reasonable prices and offers numerous health benefits.

#Watermelon #RamadanFruit #HealthBenefits #SummerFruits #KasaragodNews #WatermelonSeason

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia