city-gold-ad-for-blogger
Aster MIMS 10/10/2023

Health News | വേനല്‍ചൂടിനെയും അമിതവണ്ണത്തേയും ഒരുമിച്ച് നേരിടാം; എല്ലാ ദിവസവും കക്കിരി കഴിച്ചാൽ ഗുണങ്ങള്‍ പലത്

Cucumber
* 96 ശതമാനവും ജലാംശമാണ് ഇതിൽ 
* വേനൽക്കാലത്തിനു അനുയോജ്യമായ ഭക്ഷണ സാധനമാണ്

ന്യൂഡെല്‍ഹി: (KasargodVartha) ചൂടിനെ തോൽപിക്കാനും ശരീരഭാരം കുറയ്ക്കാനും ദഹനത്തെ സഹായിക്കാനുമൊക്കെ അതിശയകരമായ കഴിവാണ് കക്കിരിക്ക് (Cucumber) ഉള്ളതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വേനലായതിനാൽ, ശരീരത്തെ സ്വാഭാവികമായി തണുപ്പിക്കുകയും ഉഷ്ണരോഗങ്ങൾ തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ കലോറി, ലയിക്കുന്ന നാരുകൾ, ജലത്തിൻ്റെ അംശം, ധാരാളം മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ കക്കരിയുടെ സവിശേഷതകളാണ്. 

ഇവയ്ക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിക്കാനും കാൻസറും മറ്റ് പല വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനും പ്രത്യേകമായ കഴിവുണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് ചർമത്തിൻ്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ കാരണം വേനൽക്കാലം വളരെ അസ്വസ്ഥമായിരിക്കും. വിയർപ്പ് മൂലമുള്ള ജലനഷ്ടവും വേനൽചൂടിൽ ശരീരം ചൂടാകുന്നതും കാരണം മസാലക്കൂട്ടുകളോടു കൂടിയ പ്രിയപ്പെട്ട പല ഭക്ഷണ സാധനങ്ങളും കഴിക്കാനാവാതെ വന്നേക്കാം. എന്നാല്‍ കക്കിരി കൊണ്ടുള്ള ഭക്ഷണ സാധനങ്ങള്‍ മികച്ച ദഹനാരോഗ്യവും ശക്തമായ രോഗപ്രതിരോധ സംവിധാനവും ഉറപ്പാക്കാൻ സഹായിക്കുന്നു. 

96 ശതമാനം ജലാംശവും, സമ്പുഷ്ടമായ പോഷക ഗുണങ്ങളുമുള്ള കക്കരി വേനൽക്കാലത്തിനു അനുയോജ്യമായ ഭക്ഷണ സാധനമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും മതിയായ രക്തസമ്മർദം ക്രമീകരിക്കാനും ചർമത്തെ സുഖപ്പെടുത്താനും ദഹനത്തെ സഹായിക്കാനും, കൊഴുപ്പും ശരീരഭാരവും കുറയ്ക്കാനും ഗുണം ചെയ്യും. കക്കരിയിൽ പൊട്ടാസ്യം, നാരുകൾ, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന് ആൻ്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട്, വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വേനൽക്കാലത്ത് കക്കരി എങ്ങനെ കഴിക്കാം>

കക്കിരി കൊണ്ട് പല തരത്തിലുള്ള ഭക്ഷണങ്ങള്‍ തയാറാക്കാം. സലാഡുകൾ, സ്മൂത്തികൾ, സൂപ്പ്, ഐസ് പോപ്പുകൾ, അച്ചാറുകൾ അല്ലെങ്കിൽ ടോപ്പിംഗുകൾ എന്നിവയൊക്കെ തയാറാക്കാൻ കക്കരി ഉപയോഗിക്കാം. 
പുതിനയിലയും കുറച്ച് ചെറുനാരങ്ങയും ചേർത്ത് ചെറിയ കക്കരി വെള്ളത്തിൽ അരച്ചെടുത്ത് പ്രത്യേക തരം ജ്യൂസ് ഉണ്ടാക്കാം. ഇത് വേനൽക്കാലത്ത് വയറിനെ തണുപ്പിക്കുകയും ദഹനത്തെ ക്രമീകരിക്കുകയും ചെയ്യും.
 
* ചൂടുകൂടിയ കാലാവസ്ഥയിൽ കക്കരിയെ പോലെ മനസു തണുപ്പിക്കുന്ന ആഹാരസാധനങ്ങള്‍ വിരളമാണ്. ചൂടു കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ശരീരത്തിലെ ചൂട് കുറയ്ക്കാൻ വീട്ടുവൈദ്യമായി ഇത് ഉപയോഗിക്കാം. സൂര്യാഘാതം ഏറ്റാൽ കക്കരി കഷ്ണങ്ങൾ തലയിൽ ആശ്വാസത്തിനായി വെക്കാറുണ്ട്.

* ശരീരഭാരം കുറയ്ക്കാനും കക്കരി ഉപയോഗിക്കാം. കക്കരി ഒരു മികച്ച ലഘുഭക്ഷണമാണ്. കുറഞ്ഞ കലോറിയും നാരുകളാൽ സമ്പുഷ്ടവുമാണ്. പലതരം ആൻ്റിഓക്‌സിഡൻ്റുകളും മറ്റു പല ഔഷധ ഗുണങ്ങള്‍ കൊണ്ടും ശരീരത്തെ പോഷിപ്പിക്കാൻ ഇത് സഹായിക്കും.

* കക്കിരി കണ്ണുകൾക്ക് ആശ്വാസം നൽകും. ചൂട് കാരണം നിങ്ങളുടെ കണ്ണുകൾ തളർന്നിരിക്കുകയോ വീർക്കുകയോ ആണെങ്കിൽ, കക്കിരി കഷ്ണം 10 മുതല്‍ -15 മിനിറ്റ് നേരം വരെ സൂക്ഷിക്കുന്നത് ആയാസം ഒഴിവാക്കുകയും നിങ്ങളുടെ കണ്ണുകൾക്ക് ഉന്മേഷം നൽകുകയും ചെയ്യും.

* ജലാംശമാണ് കക്കിരിയുടെ മറ്റൊരു പ്രത്യേകത. ജലാംശം കൂടുതലുള്ളതിനാൽ കക്കിരി കഴിക്കുന്നത് നിർജലീകരണം തടയുകയും വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.

* രക്തസമ്മർദം കുറയ്ക്കുന്നതിന് കക്കിരി സഹായിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, ഡയറ്ററി ഫൈബർ എന്നിവയുടെ കലവറയായതിനാല്‍  രക്തസമ്മർദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ സഹായിക്കും.

* ഇത് ദഹനത്തിന് ഏറെ ഗുണം ചെയ്യും. വയറിനെ തണുപ്പിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. 

* കക്കിരി രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സന്തുലിതമാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

* തിളങ്ങുന്ന ചർമത്തിന് ഏറെ ഗുണകരമാണിത്. കക്കിരി ജ്യൂസ് പുരട്ടുന്നത്  ചർമ്മത്തെ ചെറുപ്പവും മൃദുവും ആക്കും. ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് തിളക്കം നൽകുകയും ടാനിംഗ് കുറയ്ക്കുകയും ചെയ്യും. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു.

വേനല്‍ കാലങ്ങളില്‍ മാത്രമല്ല, ഏതു കാലത്തും കക്കരി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിനു നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നു എന്നതു തന്നെയാണ് ഇതിൻ്റെ ഏറ്റവും വലീയ സവിശേഷത.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL