Protest | ഡോക്ടർമാരുടെ പണിമുടക്ക് മെഡിക്കൽ ബന്ദായിമാറി; രോഗികൾ വലഞ്ഞു; സ്വകാര്യ ആശുപത്രികളും സ്തംഭിച്ചു
കാസർകോട്: (KasargodVartha) കൊൽക്കത്തയിൽ (Kolkata) വനിതാ യുവ ഡോക്ടർ പീഡനത്തിനിരയായി (Molestation) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് (Protest) ഐഎംഎ (IMA) ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് മെഡിക്കൽ ബന്ദായി (Medical Bandh) മാറി. എല്ലാ വിഭാഗം ഡോക്ടർമാരും ഇന്നത്തെ (17.08.2024) സമരത്തിൽ (Strike) പങ്കെടുത്തു.
രാവിലെ ആറു മണി മുതൽ 24 മണിക്കൂറാണ് സമരം. ഒ.പി ഉൾപ്പെടെ എല്ലാ സേവനങ്ങളും ഒഴിവാക്കിയുള്ള സമരത്തിൽ രോഗികൾ വലഞ്ഞു. ഐപി അത്യാഹിത വിഭാഗം ഉൾപ്പെടെ അടിയന്തര സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരം കാരണം ആശുപത്രി പൂര്‍ണമായും വിജനമായി. ഐഎംഎ കൂടാതെ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ (Indian Dental Association), ദിയാ ലൈഫ് (Dia Life), കെജിഎംഒ (Kerala Government Medical Officers Association), നഴ്സ് അസോസിയേഷന്‍, ആശുപത്രികളിലെ സ്റ്റാഫ് കൗണ്‍സില്‍, ഫാര്‍മസി അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ മെഡിക്കല്‍ ബന്ദായി മാറുകയായിരുന്നു. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. സ്വകാര്യ ക്ലിനിക്കുകളും പ്രവര്‍ത്തിച്ചില്ല.
അതേസമയം, അടിയന്തര ശസ്ത്രക്രിയകളും പ്രസവചികിൽസയും നടന്നു. സമരത്തിലുള്ള ഡോക്ടർമാർ കിടപ്പു രോഗികളെ പരിശോധിക്കുകയും ചെയ്തു.
രാവിലെ പത്തര മണിയോടെ പണിമുടക്കിയ ഡോക്ടര്‍മാര്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കേന്ദ്രീകരിച്ച് ധര്‍ണയും പ്രതിഷേധ റാലിയും നടത്തിയശേഷമാണ് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയത്. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാനും രോഗികള്‍ക്ക് ഭയമില്ലാതെ ചികിത്സ തേടാനും ചികിത്സാപിഴവ് ആരോപിച്ചുള്ള അക്രമങ്ങളും അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഡോക്ടര്‍മാരുടെ സമരം അറിയാതെ എത്തിയ പലരും സേവനം കിട്ടാതെ മടങ്ങിപോയി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സമരം നടത്തിയ ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നു.
പ്രതിഷേധം ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ് മദ് ഉദ്ഘാടനം ചെയ്തു. ഡോ. നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. ഐ എം എ നേതാക്കളായ ഡോ.ജിതേന്ദ്ര റൈ, ഡോ കാസിം ടി, ഡോ. പ്രജ്യേത് ഷെട്ടി, ഡോ.ജനാർദനനായിക്, ഡോ മായ മല്യ, ഡോ.മഹേഷ്, ഐഡി എ സെക്രട്ടറി ഡോ.അജിതേഷ്, ആയുർവേദ അസോസിയേഷൻ പ്രസിഡൻറ് ഡോ ശ്യാമള, നഴ്സിംഗ് സൂപ്രണ്ട് ഉഷ വിവിധ ആശുപത്രി ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളായ ശ്രീമതി രാജി, ദിവ്യ, ഷാജി, നാരായണ ബി, സതിശൻ ടി, ശ്രീധരൻ, മാഹിൻ കുന്നിൽ തുടങ്ങിയവർ സംസാരിച്ചു. ധർണക്കുശേഷം നഗരം ചുറ്റി പ്രകടനം നടത്തി.
#DoctorsStrike, #Kerala, #Kasargod, #MedicalEmergency, #JusticeForDoctors, #HealthcareCrisis