city-gold-ad-for-blogger

ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം; കാസർകോട്ട് പ്രതിഷേധ ധർണ

KGMOA IMA protest at Kasaragod General Hospital
Photo: Special Arrangement

● ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ സംഘടനകൾ ആശങ്ക രേഖപ്പെടുത്തി.
● കുറ്റവാളിക്ക് കർശന ശിക്ഷ ഉറപ്പാക്കണം എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
● കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യവും ഉയർത്തി.
● ആശുപത്രിയെ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കാസർകോട്: (KasargodVartha) താമരശേരിയിൽ ഡോക്ടർക്ക് നേരെ നടന്ന ആക്രമണത്തിലും വധശ്രമത്തിലും പ്രതിഷേധിച്ച് കെ ജി എം ഒ എ, ഐ എം എ, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് ജനറൽ ആശുപത്രി കാഷ്യലിറ്റിയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. 

ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജോലി സുരക്ഷ ഉറപ്പാക്കണമെന്ന ശക്തമായ ആവശ്യമാണ് ധർണയിലുയർന്നത്. ഐ എം എ കാസർകോട് ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. നാരായണ നായിക് ബി ധർണ ഉൽഘാടനം ചെയ്തു. 

KGMOA IMA protest at Kasaragod General Hospital

കെ ജി എം ഒ എ ജില്ലാ പ്രസിഡൻ്റ് ഡോ. ഷമീമ തൻവീർ അധ്യക്ഷത വഹിച്ചു. കെ ജി എം ഒ എ സംസ്ഥാന സമിതി അംഗം ഡോ. ജമാൽ അഹ്മദ് എ മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷയുടെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.

കുറ്റവാളിക്ക് കർശന ശിക്ഷ ഉറപ്പാക്കണം

ആശുപത്രികളിൽ ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനും രോഗികൾക്ക് ചികിൽസ തേടാനും സാഹചര്യമൊരുക്കണം, കുറ്റവാളിക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ ധർണയിൽ പ്രധാനമായും ഉന്നയിച്ചു. കൂടാതെ, കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും ആശുപത്രി സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോ. അരുൺ റാം സ്വാഗതം പറഞ്ഞു. ഐ എം എ നേതാക്കളായ ഡോ. ജനാർദ്ദന നായിക് സി എച്ച്, ഡോ. കാസിം ടി, നഴ്സിംഗ് സൂപ്രണ്ടൻ്റ് ലത എന്നിവർ ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആർ എം ഒ ഡോ. മിഥുൻ നന്ദി പറഞ്ഞു.

ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ നിങ്ങൾ ആശങ്കപ്പെടുന്നുണ്ടോ? വാർത്ത ഷെയർ ചെയ്ത് പ്രതിഷേധത്തിന് പിന്തുണ അറിയിക്കുക. 

Article Summary: Doctors protest against the Thamarassery attack, demanding job security at Kasaragod General Hospital.

#DoctorAttack #HospitalSafety #KGMOA #IMA #KasaragodNews #Protest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia