Breastfeed | '10 ലക്ഷം കുരുന്നുജീവൻ രക്ഷിക്കുന്ന അമൃതാണ് മുലപ്പാൽ'; മുലയൂട്ടൽ കുഞ്ഞിന്റെ ആരോഗ്യത്തിന് അത്യാവശ്യമെന്ന് വിദഗ്ധർ
സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് മുലപ്പാലിന്റെ മഹത്വം. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍
ലോക മുലയൂട്ടല്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ് നിര്‍വഹിക്കുന്നു
കാസർകോട്: (KasargodVartha) ലോക മുലയൂട്ടല്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ബി.സന്തോഷ് നിര്‍വഹിച്ചു. ലോക കൂട്ടായ്മയായ ദി വേള്‍ഡ് അലയന്‍സ് ഫോര്‍ ബ്രെസ്റ്റ് ഫീഡിങ് ആക്ഷന്‍ (WABA), ലോകാരോഗ്യ സംഘടന (WHO) -യും യൂണിസെഫ് (UNICEF) വുമാണ് ലോകമെമ്പാടുമുള്ള വിവിധ രാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് മുലയൂട്ടല്‍ വാരാചരണത്തിന് നേതൃത്വം നല്‍കുന്നത്.
കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന അമൃതാണ് മുലപ്പാല്‍. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് മുലപ്പാലിന്റെ മഹത്വം. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍. വര്‍ഷംതോറും പത്തുലക്ഷം കുരുന്നുജീവന്‍ രക്ഷിച്ചെടുക്കുന്ന അമൃതായാണ് മുലപ്പാലിനെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.
മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, 1990- മുതല്‍ ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരം ആയി ആചരിച്ചുവരുന്നു. മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതല്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതായി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.
ചടങ്ങിൽ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.കെ ഹാജി അധ്യക്ഷത വഹിച്ചു. ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജനകീയ ആരോഗ്യ കേന്ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ധന്യ ദയാനന്ദ്, നീലേശ്വരം ബ്ലോക്ക് സിഡി പി ഓ ജ്യോതി പി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പ്രശാന്ത് എന്‍ പി, ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സള്‍ടന്റ് കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം പി എച്ച് എന്‍ പത്മിനി ഇ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും ശിശുരോഗ വിദഗ്ധനുമായ ഡോ. സഹദ് ബിന്‍ ഉസ്മാന്‍, ജില്ലാ എം സി എച്ച് ഓഫീസര്‍ ശോഭന എം എന്നിവര്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ആശ പ്രവര്‍ത്തകര്‍, അങ്കണ വാടിപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഐ എ പി കാഞ്ഞങ്ങാട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.