Healthcare | രോഗികള്‍ക്ക് തണലേകാന്‍ ഡയാലൈഫ്; പുതിയ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു, നൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ജോബ് ഫെയർ 24ന്
● പ്രമേഹ പാദ പരിചരണത്തില്‍ അറിയപ്പെടുന്ന സ്ഥാപനം.
● രോഗികളുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കുന്നു.
● പുതിയ സംരംഭം രോഗികള്‍ക്ക് ആശ്രയകേന്ദ്രമാകും.
കാസര്‍കോട്: (KasargodVartha) കഴിഞ്ഞ ആറ് വര്‍ഷത്തോളമായി പ്രമേഹ പാദ പരിചരണത്തില്‍ ജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമാണ് ഡയാലൈഫ് (Dialife). ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി അന്യസംസ്ഥാനങ്ങളില്‍നിന്നുള്‍പെടെ ധാരാളം രോഗികള്‍ ചികിത്സ തേടി ഇവിടെ എത്തിയിരുന്നു. പ്രമേഹ രോഗികളുടെയും വൃക്ക രോഗികളുടെയും ജീവിതത്തെ പുനരുജ്ജീവിപ്പിക്കുകയെന്ന ദൗത്യവുമായി ഈ സ്ഥാപനം പുതിയ കാല്‍വെപ്പിന് തുടക്കമിടുകയാണ്. ജനുവരിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാസര്‍കോട് പുലിക്കുന്ന് ടൗണ്‍ഹാളിന് സമീപം ഡയാലൈഫിന്റെ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുമെന്നും മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രമേഹ-വൃക്ക രോഗ സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്ന ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ജനുവരി രണ്ടാം വാരം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡയാലൈഫിന്റെ പുതിയ സംരംഭം രോഗികള്‍ക്ക് ആശ്രയകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഗാ റിക്രൂട്മെന്റ് ഡ്രൈവ്
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി, നവംബര്‍ 24, 2024 ന് രാവിലെ 10 മണിക്ക് ഒരു മെഗാ ഇന്റര്‍വ്യൂ കാസര്‍കോട് പുലിക്കുന്നിലെ നഗരസഭ ടൗണ്‍ ഹാളിന് സമീപമുള്ള ഡയാലൈഫ് ആശുപത്രിയില്‍ നടത്തും. നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഓപറേഷന്‍ തിയേറ്റര്‍ സ്റ്റാഫ്, ഡയറ്റീഷ്യന്‍മാര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഡിജിറ്റല്‍ മാര്‍കറ്റിംഗ് എക്‌സിക്യൂടീവ്സ്, ഹൗസ് കീപിംഗ് സ്റ്റാഫ്, ലിഫ്റ്റ് ഓപറേറ്റര്‍മാര്‍ എന്നിവരുടെ ഒഴിവുകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ക്ക് hrdialifehospital@gmail(dot)com എന്ന ഇമെയിലിലേക്കോ 884 888 2997 എന്ന വാട്‌സ് ആപ് നമ്പറിലേക്കോ ബയോഡാറ്റ അയയ്ക്കാം.
വാര്‍ത്താസമ്മേളനത്തില്‍ ഡയാലൈഫിന്റെ മാനേജിംഗ് പാര്‍ട്ണര്‍മാരായ ഡോ. ഐ കെ മൊയ്ദീന്‍ കുഞ്ഞി, ഡോ. മൊയ്ദീന്‍ നഫ്‌സീര്‍ പാദൂര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് മന്‍സൂര്‍, മാര്‍കറ്റിംഗ് എക്‌സിക്യൂടീവ് അബു എന്നിവര്‍ പങ്കെടുത്തു.
#Dialife #Kasargod #hospital #healthcare #diabetes #kidneydisease #jobs #Kerala