നൂതന ചികിത്സാ സൗകര്യങ്ങളുമായി ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഏപ്രിൽ 24ന് ഉദ്ഘാടനം ചെയ്യും

● പ്രമേഹം, വൃക്ക രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ, 24 മണിക്കൂർ സേവനം.
● ജില്ലയിലെ ആദ്യ സമ്പൂർണ്ണ പ്രമേഹ-വൃക്ക രോഗ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.
● കാര്യക്ഷമമായ എംആർഐ ഉൾപ്പെടെയുള്ള സ്കാനിംഗ് സൗകര്യങ്ങൾ.
കാസർകോട്: (KasargodVartha) ജില്ലയിലെ ആരോഗ്യ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് ഡയാലൈഫ് ഡയബറ്റിസ് & കിഡ്‌നി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഏപ്രിൽ 24-ന് വ്യാഴാഴ്ച വൈകുന്നേരം 5:00 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ, നാലപ്പാട് അക്കാദമി ചെയർമാൻ ഡോ. എൻ എ മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായി എത്തും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവരുടെ ആശീർവാദത്തോടെയും പ്രാർഥനയോടെയുമാണ് ചടങ്ങ് ആരംഭിക്കുക.
ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയിൽ പ്രമേഹം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ആശുപത്രി ജില്ലയിലെ ആദ്യ സമ്പൂർണ്ണ പ്രമേഹ-വൃക്ക രോഗ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണെന്ന് മാനേജിംഗ് പാർട്ണർ ഡോ. ഐ കെ മൊയ്‌ദീൻ കുഞ്ഞി പറഞ്ഞു. ജില്ലയിലെ ആദ്യത്തേതും ഏറ്റവും കാര്യക്ഷമമവുമായ എംആർഐ ഉൾപ്പെടെയുള്ള സമ്പൂർണ സ്കാനിംഗ് സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണെന്ന് നാലപ്പാട് സ്കാനിംഗ് സെൻ്റർ മാനേജിംഗ് പാർട്ണർ എ അബ്ദുൽ ഖാദർ പറഞ്ഞു.
നേരത്തെ ഡയാലൈഫ് ക്ലീനിക് ആയി പ്രവർത്തിച്ചിരുന്ന സമയത്ത് തന്നെ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രോഗികൾ ചികിത്സ തേടി ഇവിടെയെത്തിയിരുന്നു എന്നത് ഈ സ്ഥാപനത്തിന്റെ മികവിന് ഉദാഹരണമാണ്.
ആശുപത്രിക്ക് മുൻവശത്തുള്ള കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ജനപ്രതിനിധിനികൾ, ആരോഗ്യമേഖലയിലെയും സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കുചേരും. ഏവർക്കും സന്തോഷപൂർവ്വം സ്വാഗതമരുളുന്നതായി ഡയാലൈഫ് ഹോസ്പിറ്റൽ മാനേജ്മെന്റ് ടീം അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഡോ. ഐ കെ മൊയ്‌ദീൻ കുഞ്ഞി, എ അബ്ദുൽ ഖാദർ നാലപ്പാട് എന്നിവരെ കൂടാതെ ആസിഫ് മൊഗ്രാൽ, മൊയ്തീൻ കുഞ്ഞി പാദൂർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: മൊബൈൽ: 8289881103 ലാൻഡ്‌ലൈൻ: 04994 220103
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: Dialife Diabetes & Kidney Super Speciality Hospital, equipped with modern facilities for diabetes and kidney diseases, will be inaugurated in Kasaragod on April 24th. It will be the first comprehensive super speciality hospital for these conditions in the district, offering 24/7 services and advanced scanning including MRI.
#DialifeHospital #Kasaragod #SuperSpecialityHospital #DiabetesCare #KidneyCare #HospitalInauguration