ഹോമിയോ മാതൃകാ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണം
Sep 26, 2016, 09:37 IST
നായന്മാര്‍മൂല: (www.kasargodvartha.com 26/09/2016) ചെങ്കള പഞ്ചായത്തിന്റെ കീഴില്‍ നായന്മാര്‍മൂല കുട്പള്ളത്ത് പ്രവര്‍ത്തിക്കുന്ന ഹോമിയോ മാതൃക ഡിസ്‌പെന്‍സറി ഹോമിയോ ആശുപത്രിയായി ഉയര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാ സെക്രട്ടറി നാഷണല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ഒരു ദിവസം ഇരുന്നൂറില്‍പരം രോഗികളാണ് ഒ പിയില്‍ എത്തുന്നത്.
ഒരു ഡോക്ടര്‍ക്ക് ഇത്രയും രോഗികളെ പരിശോധിക്കാന്‍ ബുദ്ധിമുട്ടാകുന്നു. നാട്ടിന്റെ പലഭാഗത്ത് നിന്നുള്ള രോഗികള്‍ ഇന്ന് ഹോമിയോപതിയെ ആശ്രയിക്കുന്നു. ഒരു രോഗത്തിന് മരുന്നെടുക്കുമ്പോള്‍ മറ്റൊരു രോഗം സൗജന്യമായി തരുന്ന അലോപ്പതിയെ ജനം തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഹോമിയോപതിയുടെ സേവനം ജനങ്ങളില്‍ എത്തിക്കേണ്ടത് വളരെ പ്രധാനമാണ്.
ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പോലും അലോപതിയെക്കാളും എത്രയോ മടങ്ങ് വേഗത്തില്‍ സുഖപ്പെടുത്താന്‍ കഴിയുന്നത് ഹോമിയോ ചികിത്സയിലൂടെയാണ്. അതുകൊണ്ട് ഹോമിയോ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തിയാല്‍ രോഗികളെ കിടത്തിചികിത്സിക്കാന്‍ സാധിക്കുന്നത് കൊണ്ട് രോഗികള്‍ക്ക് വളരെ ഗുണകരമായിരിക്കുമെന്ന് നാഷണല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
Keywords : Homeo, Meeting, Programme, Inauguration, Hospital, Health, National Abdulla.