city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crisis | ഡല്‍ഹിയില്‍ വായു മലിനീകരണം ശക്തം; സ്‌കൂളുകളും ഓഫീസുകളും ഓണ്‍ലൈനിലേക്ക് മാറാന്‍ നിര്‍ദേശം

Delhi Pollution live updates: Schools, offices go online as AQI reaches 481
Photo Credit: X/Licy Priya Kangujam

● അവശ്യസാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാകും പ്രവേശനം.
● ഒറ്റ, ഇരട്ട നമ്പറുകള്‍ എന്ന ക്രമീകരണത്തില്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം.
● ശ്വാസ കോശസംബന്ധ രോഗബാധിതരുടെ എണ്ണം കൂടുന്നു.

ന്യൂഡെല്‍ഹി: (KasargodVartha) വായു മലിനീകരണം ശക്തമായ തോതിലെത്തിയതിന് പിന്നാലെ സ്ഥിതി അതീവ ഗുരുതരമായി. തിങ്കളാഴ്ച രാവിലെ 481 എക്യുഐ (Air Quality Index) ഉള്ള 'തീവ്രമായ പ്ലസ്' പരിധി കടന്ന് ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. 

വായു മലിനീകരണം ശക്തമായ തോതിലെത്തിയതിന് പിന്നാലെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 10, 12 ക്ലാസുകള്‍ ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ജോലിസ്ഥലങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് സാധ്യമെങ്കില്‍ ഓണ്‍ലൈനായി ജോലി പരിശീലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതു, മുനിസിപ്പല്‍, സ്വകാര്യ ഓഫീസുകള്‍ 50% ശേഷിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, ശേഷിക്കുന്ന ജീവനക്കാര്‍ വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുന്നു.

നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടന്നിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. രാവിലെ എട്ടുമണി മുതല്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ നാലാം ഘട്ടം നിലവില്‍ വന്നു. ഇതോടെ സ്വകാര്യ വാഹനങ്ങള്‍ക്കും ഇനി നിരത്തില്‍ നിയന്ത്രണം വരും. ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ എന്ന ക്രമീകരണത്തില്‍ ആയിരിക്കും വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളൂ. 

ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം ശക്തമാക്കിയതിനി ശേഷവും വായു ഗുണനിലവാരം ഗുരുതരമായി താഴ്ന്നതിനാലാണ് നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ഗുരുതര നിലയായ 457 ല്‍ എത്തിയിരുന്നു. വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസ കോശസംബന്ധ രോഗബാധിതരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അവശ്യവസ്തുക്കളുമായി വരുന്ന വലിയ ട്രക്കുകള്‍ക്ക് മാത്രമാണ് ഡല്‍ഹി നഗരത്തില്‍ പ്രവേശനം. റോഡ്, ഫ്‌ലൈ ഓവര്‍, പൈപ്പ് ലൈന്‍, പൊതുവായ പദ്ധതികളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു. ദില്ലിയില്‍ എല്ലായിടത്തും 400 മുകളില്‍ വളരെ ഗുരുതര വിഭാഗത്തിലേക്ക് അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് പോകുന്നത്.

#DelhiPollution #airpollution #India #healthcrisis #emergency #lockdown

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia