city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Illness | കാലാവസ്ഥ മാറിയതോടെ ചുമയും കഫക്കെട്ടും വർധിച്ചു; ആശുപത്രികളിൽ തിരക്കൊഴിയുന്നില്ല

Rise in Cough and Cold Cases Amidst Weather Changes
Photo: Arranged

● കഠിനമായ ചൂട് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
● ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
● പല ആശുപത്രികളിലും ഡോക്ടർമാരുടെ ഒഴിവ്.

കുമ്പള: (KasargodVartha) കാലാവസ്ഥാ വ്യതിയാനവും, അന്തരീക്ഷത്തിലെ മാറ്റങ്ങളും കേരളത്തിൽ രോഗങ്ങളുടെ വർധനവിന് കാരണമായിരിക്കുകയാണ്. ശൈത്യകാലത്ത് പോലും അനുഭവപ്പെടുന്ന കഠിനമായ ചൂട് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ വർധിക്കാൻ കാരണമായി. കഴിഞ്ഞ മാസം വരെ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിരുന്നു. ഇപ്പോൾ അവ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും പുതിയ രോഗങ്ങൾ തലപൊക്കുന്നു.

ശൈത്യകാലത്ത് പോലും അനുഭവപ്പെടുന്ന കഠിനമായ ചൂടും, കാലാവസ്ഥ വ്യതിയാനവും ജനങ്ങൾക്കിടയിൽ അസുഖങ്ങളുടെ വരവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ആശുപത്രികളിൽ തിരക്കൊഴിയുന്നില്ല. ഇപ്പോൾ ചുമയും, കഫക്കെട്ടുമാണ് രോഗ വ്യാപനം.കഴിഞ്ഞ മാസം വരെ മഞ്ഞപ്പിത്തവും, ഡെങ്കിപ്പനിയും, മുണ്ടിനീരുമായിരുന്നു രോഗ വ്യാപനം. അതിപ്പോൾ നിയന്ത്രണ വിധേയമായിട്ടുണ്ട്.

രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ് പ്രവർത്തകർ  ബോധവൽക്കരണം നടത്തുന്നുണ്ട്. അതിനിടെ ആശാവർക്കർമാരുടെ സമരം ബോധവൽക്കരണ പ്രവർത്തനങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്.
അതേസമയം ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവം രോഗികൾക്ക് ഏറെ ദുരിതമാകുന്നുണ്ട്. പല ആശുപത്രികളിലും ഡോക്ടർമാരുടെ ഒഴിവും, ജീവനക്കാരുടെ കുറവും  പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. 

പല ആശുപത്രികളുടെയും നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്ന കാരണത്താൽ അനിശ്ചിതത്വത്തിലുമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുകയും, ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ രോഗികൾക്ക് ആശ്വാസമാകും. 

ഫോട്ടോ: രോഗികളുടെ തിരക്കൊഴിയാതെ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് ഈ വാർത്ത എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ.

Kerala is experiencing a surge in cough and cold cases due to fluctuating weather conditions. While previous outbreaks like jaundice and dengue are subsiding, new ailments are emerging, putting pressure on healthcare facilities already facing staff shortages and lack of resources.

#CoughAndCold #KeralaHealth #WeatherFluctuations #PublicHealth #HealthcareCrisis #DiseaseOutbreak

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia