city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | ചെർക്കളയിലെ സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു; സിനിമ താരം നവ്യ നായർ വിശിഷ്ടാതിഥിയായി പങ്കെടുത്തു

CM Multi-Specialty Hospital Inauguration in Cherkala
Photo Caption : ചെർക്കള കെ കെ പുറത്തെ സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. Photo: Arranged

● ആശുപത്രി ചെയർമാൻ സി.എം. അബ്ദുൾഖാദർ ഹാജി ചടങ്ങിൽ വിവിധ വ്യക്തികളെ ആദരിച്ചു. 
● ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. 

ചെർക്കള: (KasargodVartha) ചെർക്കള കെ കെ പുറത്തെ സിഎം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി വ്യവസായ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സിനിമ താരം നവ്യ നായർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജാസിർ അലി സ്വാഗതം പറഞ്ഞു.

CM Multi-Specialty Hospital Inauguration in Cherkala

ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. എം.എൽ എ മാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന്, മുൻ എം.പി. പി. കരുണാകരൻ, ശ്രീസച്ചിദാനന്ദ ഭാരതി സ്വാമിജി, റവൻ്റ് ഫാദർ മാത്യു ബേബി, സി.ടി അഹമ്മദാലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ സിജി മാത്യു, ഷൈമ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.വി. മിനി, ഖാദർ ബദ്രിയ്യ, കല്ലട്ര മാഹിൻ ഹാജി, രവീശതന്ത്രി കുണ്ടാർ, മുഹമ്മദ് ഹനീഫ പാണ്ളം, ടി.എം.എ കരിം, ഷംസുദ്ദീൻ പാലക്കി, ഡോ. ബി. നാരായണ നായ്ക്ക്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സജിത്ത് കുമാർ, ഇബ്രാഹിം കൈസർ ബാംഗ്ലൂർ, ജാസ്മിൻ കബീർ ചെർക്കളം, എം.കുഞ്ഞമ്പു നമ്പ്യാർ, അഡ്വ. ജുനൈദ്, അസീസ് കടപ്പുറം, സജി സെബാസ്റ്റ്യൻ, അബ്ദുല്ലകുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കെ.ബി. മുഹമ്മജ് കുഞ്ഞി ചടങ്ങിൽ എന്നിവർ പ്രസംഗിച്ചു. വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

CM Multi-Specialty Hospital Inauguration in Cherkala

ആശുപത്രി ചെയർമാൻ സി.എം. അബ്ദുൾഖാദർ ഹാജി ചടങ്ങിൽ വിവിധ വ്യക്തികളെ ആദരിച്ചു. പി.ആർ ഒ ബി.അഷ്റഫ് നന്ദി പറഞ്ഞു.

#Healthcare #Inauguration #Cherkala #Community #MultiSpecialty #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia