കളനാട് പി എച്ച് സിയെ, സി എച്ച് സിയായി ഉയര്‍ത്തണം: ചന്ദ്രഗിരി മേല്‍പറമ്പ്
Jul 20, 2016, 10:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 20/07/2016) കളനാട് പി എച്ച് സിയെ, സി എച്ച് സിയായി ഉയര്‍ത്തണമെന്ന് ചന്ദ്രഗിരി മേല്‍പറമ്പ് ക്ലബ്ബ് ആവശ്യപ്പെട്ടു. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മേല്‍പറമ്പ് പ്രദേശത്തെ, സര്‍ക്കാര്‍ ആതുരാലയമാണ് കൈനോത്ത് സ്ഥിതി ചെയ്യുന്ന കളനാട് പി എച്ച് സി. മേല്‍പറമ്പ്, കൈനോത്ത്, കളനാട്, കീഴൂര്‍, ചെമ്പരിക്ക, കട്ടക്കാല്‍, വള്ളിയോട്, അരമങ്ങാനം, മരവയല്‍, ദേളി ഒറവങ്കര, കുന്നുപാറ തുടങ്ങിയ പ്രദേശങ്ങളിലെ സാമ്പത്തികമായി വളരെ പിന്നോക്കാം നില്ക്കുന്ന നിരവധി കുടുബങ്ങളുടെ ആശ്രയമാണ് ഈ ആതുരാലയം.
ജീവനക്കാരുടെ കുറവും സൗകര്യങ്ങളുടെ അഭാവവും മൂലം ഇവിടെയെത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. പി എച്ച് സിയെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചും ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും സി എച്ച് സിയായി ഉയര്‍ത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്നാണ് ആവശ്യം.
യോഗത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു. അശോകന് പി കെ സ്വാഗതവും നാസിര്‍ ഡിഗോ നന്ദിയും പറഞ്ഞു.
Keywords : Melparamba, Health, Club, Meeting, Kalanad, PHC, CHC, Chandragiri Melparambha.