Frequent Urination | രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധര്‍
*നോക്ടൂറിയ എന്നാണ് വൈദ്യശാസ്ത്രം ഇതിന് പേര് നല്‍കിയിരിക്കുന്നത്
* അമിതമായ മൂത്രമൊഴിക്കലിന് കാരണമാകുന്ന അഞ്ച് ആരോഗ്യപ്രശ്നങ്ങളാണ് ഉള്ളത്
കൊച്ചി:(KasargodVartha) പലരുടേയും പ്രശ്‌നമാണ് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍. രാത്രിയിലും ഇതേ അവസ്ഥയിലൂടെ പലരും കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് പുറത്തെവിടെയെങ്കിലും പോകാന്‍ മടിയാണ്. എന്നാല്‍ ഇതിന് പ്രതിവിധി എന്താണെന്ന കാര്യമൊന്നും അവര്‍ ചിന്തിക്കുകയില്ല. ഇത്തരം അവസ്ഥ അനുഭവിക്കുന്നവരോട് അല്‍പം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് ആരോഗ്യ വിദഗ്ധര്‍.
ഇത് ചില ആരോഗ്യാവസ്ഥകളെ സൂചിപ്പിക്കുന്നതാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോള്‍ ഉറക്കം തടസ്സപ്പെടുകയും സമ്മര്‍ദത്തിലാക്കുകയും ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
നോക്ടൂറിയ എന്നാണ് വൈദ്യശാസ്ത്രം ഇതിന് പേര് നല്‍കിയിരിക്കുന്നത്. അമിതമായ മൂത്രമൊഴിക്കലിന് കാരണമാകുന്ന അഞ്ച് ആരോഗ്യപ്രശ്നങ്ങളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്നും പ്രതിവിധി എന്താണെന്നും നോക്കാം.
*ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
രാത്രിയിലെ ഇടക്കിടെയുള്ള മൂത്രശങ്ക പലപ്പോഴും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തില്‍ ഉടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയാരോഗ്യം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നത് പലപ്പോഴും ഹൃദയസ്തംഭനത്തിലേക്ക് എത്തുന്നു. ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ദ്രാവകം നിലനിര്‍ത്തുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി രാത്രിയിലുടനീളം മൂത്രമൊഴിക്കേണ്ടതായി വരുന്നു.
*ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ (OAB)
മൂത്രത്തിന്റെ തീവ്രത, ആവൃത്തി, നോക്റ്റൂറിയ എന്നിവ മൂലം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഓവര്‍ ആക്ടീവ് ബ്ലാഡര്‍ (OAB). ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകും. മൂത്രസഞ്ചിയില്‍ ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. ഇത് ദൈനംദിന ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ്, മൂത്രാശയ വീക്കം, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം തന്നെ വളരെ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.
*ഡയബറ്റിസ് മെലിറ്റസ്
ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ കാണപ്പെടുന്ന പോളിയൂറിയ എന്നറിയപ്പെടുന്ന അവസ്ഥയാണ് ഇത്തരത്തില്‍ അമിതമായി മൂത്രമൊഴിക്കുന്നതിനുള്ള കാരണം. ശരീരത്തില്‍ നിന്ന് അധിക ഗ്ലൂക്കോസ് നീക്കം ചെയ്യുന്നതിന് വേണ്ടി വൃക്കകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.
ഇത് കൂടാതെ, പ്രമേഹം മൂത്രാശയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളെ തകരാറിലാക്കുകയും അത് വഴി നൊക്റ്റൂറിയ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. മൂത്രനാളിയിലെ അണുബാധകള്‍ (UTIs) പല വിധത്തിലാണ് ആളുകളെ ബാധിക്കുന്നത്. ഇത് വൃക്കകളിലോ മൂത്രാശയത്തിലോ പ്രശ്നങ്ങളും സമ്മര്‍ദവും ചെലുത്തുന്നു. ഇതിന്റെ ഫലമായി പലപ്പോഴും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു.
ഇവരില്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന സംവേദനം, മൂത്രം ദുര്‍ഗന്ധത്തോടെയുള്ളതോ, പെല്‍വിക് ഭാഗത്ത് വേദന അനുഭവപ്പെടുകയോ ചെയ്യാം. ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ എന്നാണ് ഇത്തരം അവസ്ഥയുടെ പേര്. പലരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം.
ഇവര്‍ക്ക് പ്രോസ്റ്റേറ്റ് വലുതാവുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഇത് മൂത്രസഞ്ചിയില്‍ നിന്നുള്ള മൂത്രത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ഏറെ ബുദ്ധിമുട്ടും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഈ അവസ്ഥ നേരിടുന്നവര്‍ എത്രയും പെട്ടെന്ന് ഒരു ആരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.