Health Tips | ഈ ഭക്ഷണ സാധനങ്ങളുടെ കൂടെ ഒരിക്കലും മുട്ട കഴിക്കരുത്
*ആരോഗ്യത്തിന് വേണ്ടി കഴിക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്ക് എത്തുന്നു
*ദഹനാരോഗ്യത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും മാറ്റി മറിക്കുന്നു
കൊച്ചി:(KasargodVartha) പ്രോട്ടീന്റെ ഏറ്റവും മികച്ച കലവറയാണ് മുട്ട. ചെറിയ കുഞ്ഞുങ്ങള്‍ക്കെല്ലാം മുട്ട കൊടുക്കുന്നത് കണ്ടിട്ടില്ലേ? പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നു എന്നത് തന്നെയാണ് മുട്ടയുടെ ഏറ്റവും മികച്ച ഗുണം. പ്രഭാത ഭക്ഷണത്തില്‍ പോലും പലരും മുട്ട ഉള്‍പെടുത്താറുണ്ട്. ഊര്‍ജം ലഭിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ചില ഭക്ഷണങ്ങളോടൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുട്ടയില്‍ ധാരാളം പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കുമ്പോള്‍ മുട്ട അപകടരമായി മാറുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി കഴിക്കുമ്പോള്‍ അത് അനാരോഗ്യത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം മുട്ട കഴിക്കുന്നത് ദഹനാരോഗ്യത്തേയും മൊത്തത്തിലുള്ള ആരോഗ്യത്തേയും മാറ്റി മറിക്കുന്നു.
ഏതൊക്കെ ഭക്ഷണങ്ങളോടൊപ്പമാണ് മുട്ട കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
*സോയ മില്‍ക്ക്
ആരോഗ്യ സംരക്ഷണത്തിന് സോയ മില്‍ക്ക് ഏറെ ഫലപ്രദമാണ്. എന്നാല്‍ ഇതിനോടൊപ്പം മുട്ട കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് രണ്ടും പ്രോട്ടീന്‍ അടങ്ങിയതിനാല്‍ ഇവ കൂടിച്ചേരുമ്പോള്‍ പ്രോട്ടീന്റെ അളവ് കൂടുന്നു. പലപ്പോഴും ഇത് ദഹനാരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
*പഞ്ചസാര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഞ്ചസാര നല്ല ഫലങ്ങളൊന്നും നല്‍കുന്നില്ല. മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഇത് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. അമിനോ ആസിഡുകള്‍ ആണ് ഇത് രണ്ടും ചേരുമ്പോള്‍ പുറത്ത് വിടുന്നത്. മാത്രമല്ല ഇത് മുട്ടയിലെ പ്രോട്ടീന്‍ രാസഘടനയിലും മാറ്റങ്ങള്‍ വരുത്തുന്നു. അതോടൊപ്പം തന്നെ വയറിന് അസ്വസ്ഥതയും ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
*ചായ
മുട്ടയും ചായയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. അത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും മുട്ടയുടെ പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ചായ കുടിക്കുന്നതിലൂടെ ഇല്ലതാക്കുകയാണ് ചെയ്യുന്നത്. ഇത് അസിഡിറ്റി, വയറ് വേദന, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
*ഇറച്ചി
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നത് നല്ലതല്ല. ഇത് പലപ്പോഴും അധിക പ്രോട്ടീന്‍ ശരീരത്തില്‍ എത്തുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ശരീരത്തിന് കൂടുതല്‍ ക്ഷീണം ഉണ്ടാക്കാനും കാരണമാകുന്നു.
*വാഴപ്പഴം
വാഴപ്പഴം എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രഭാത ഭക്ഷണങ്ങള്‍ക്ക് പലരും ആദ്യം കഴിക്കുന്നത് പഴം തന്നെയാണ്. എന്നാല്‍ മുട്ടയും പഴവും ചേര്‍ത്ത് കഴിക്കുന്നത് വഴി ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയണം. മുട്ട പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ വാഴപ്പഴവുമായി ചേര്‍ത്ത് കഴിക്കുമ്പോള്‍ അത് ദഹനത്തിന് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.
ഭക്ഷണ കാര്യങ്ങളിലെല്ലാം ഒരു ന്യൂട്രീഷ്യനിസ്റ്റിന്റെ ഉപദേശം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.