ആസ്റ്റർ മിംസ് മൊബൈൽ പരിശോധനാ യൂണിറ്റിന് മികച്ച പ്രതികരണം
● അടുത്ത മാസം ആസ്റ്റർ മിംസ് ആശുപത്രി പ്രവർത്തനം തുടങ്ങും.
● മികച്ച ചികിത്സക്കായി പുറത്തു പോകേണ്ടി വരില്ല.
● ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭിക്കും.
● മൊബൈൽ യൂണിറ്റ് ഗ്രാമീണ സേവനത്തിന്റെ ഭാഗമാണ്.
കാസർകോട്: (KasargodVartha) സമൂഹത്തിന് സേവനവുമായി ആസ്റ്റർ മിംസിൻ്റെ മൊബൈൽ പരിശോധനാ യൂണിറ്റ് ജില്ലയിൽ പര്യടനം തുടരുന്നു. ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് യൂണിറ്റ് അംഗങ്ങൾ പറഞ്ഞു.
ജീവിതശൈലീ രോഗങ്ങളായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ജീവിതശൈലീ രോഗങ്ങൾ ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. തുടക്കത്തിൽത്തന്നെ ഇത് കണ്ടെത്താനും ആവശ്യമായ വ്യായാമത്തിലൂടെയും കായിക വിനോദങ്ങളിലൂടെയും മരുന്നില്ലാതെതന്നെ നിയന്ത്രിക്കാനും കഴിയും.

ആശുപത്രിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഗ്രാമീണ സേവനമെന്ന നിലയിലാണ് മൊബൈൽ യൂണിറ്റ് ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും സൗജന്യ പരിശോധന നടത്തുന്നത്. അടുത്ത മാസം ആസ്റ്റർ മിംസിൻ്റെ കാസർകോടുള്ള ആശുപത്രി പ്രവർത്തനം ആരംഭിക്കും.
ഇതോടെ മികച്ച ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകേണ്ട അവസ്ഥ കാസർകോട്ടെ ജനങ്ങൾക്കുണ്ടാകില്ല. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എല്ലാ രോഗങ്ങൾക്കും മുഴുവൻ സമയ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കും.

ആസ്റ്റർ മിംസ് കാസർകോട് ആശുപത്രിയിലെ കമ്മ്യൂണിറ്റി കണക്ട് മാനേജർ കെ വി മധുസൂദനൻ, അംഗങ്ങളായ ജിബിത്, രാജു തോമസ്, തൗഫീറ, ബിലാൽ, അനിഷ്മ, ലിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈൽ പരിശോധന യുണിറ്റ് പ്രവർത്തിക്കുന്നത്.
ഈ സേവനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുക.
Article Summary: Aster MIMS mobile health unit serves Kasaragod.
#AsterMIMS, #Kasaragod, #HealthCamp, #Healthcare, #Kerala, #CommunityService






