city-gold-ad-for-blogger

കരൾ രോഗ ചികിത്സയിൽ പുതിയ കാൽവെപ്പ്; കാസർകോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലിവർ ക്ലിനിക്ക്

Advanced Liver Clinic Inaugurated at Aster MIMS Kasaragod; Liver Transplants to Start Soon
KasargodVartha Photo

● ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം മേധാവി ഡോ. മാത്യു ജേക്കബിൻ്റെ നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക.
● കരളിലെ തകരാറുകൾ മുൻകൂട്ടി കണ്ടെത്താനുള്ള ഫൈബ്രോ സ്കാൻ സൗകര്യം ലഭ്യമാണ്.
● ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയവയ്ക്ക് പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകൾ ഒരുക്കിയിട്ടുണ്ട്.
● കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകാതെ ആരംഭിക്കാൻ സർക്കാരിൻ്റെ അനുമതി കാത്തിരിക്കുകയാണ്.
● കൊച്ചി, കോഴിക്കോട്, മംഗ്ളൂരു എന്നിവിടങ്ങളിൽ ലഭ്യമാകുന്ന മികച്ച ചികിത്സ ഇനി നാട്ടിൽ തന്നെ ലഭിക്കും.
● ബുക്കിംഗിനായി 7034734730, 7034001111 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കാസർകോട്: (KasargodVartha) വടക്കൻ മലബാറിലെ ആരോഗ്യ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കാസർകോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ജീവിതശൈലീ മാറ്റങ്ങൾ മൂലം വർദ്ധിച്ചുവരുന്ന കരൾ രോഗങ്ങൾ കണക്കിലെടുത്ത്, രോഗികൾക്ക് ശാസ്ത്രീയവും കൃത്യതയാർന്നതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് ആസ്റ്റർ കേരള ക്ലസ്റ്റർ മെഡിക്കൽ ഡയരക്ടർ ഡോ. കെ.എം. സൂരജ്  വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി ആണ് ക്ലിനിക്കിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

മികച്ച ചികിത്സ ഇനി നാട്ടിൽ തന്നെ

കൊച്ചി, കോഴിക്കോട്, മംഗ്ളൂരു എന്നിവിടങ്ങളിലെ വൻകിട ആശുപത്രികളിൽ ലഭിക്കുന്ന എല്ലാ ചികിത്സകളും ഇതിനകം കാസർകോട് ആസ്റ്റർ മിംസിൽ ലഭ്യമാണെന്ന് ഡോ. കെ.എം. സൂരജ് വ്യക്തമാക്കി. ആറ് മാസം കൊണ്ട് ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം കൈവരിച്ച നേട്ടങ്ങൾ മുൻനിർത്തിയാണ് ലിവർ ക്ലിനിക്ക് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

aster mims kasaragod advanced liver clinic inaugurated

നൂതന സാങ്കേതികവിദ്യയും മാനുഷികമായ പരിഗണനയും ഒത്തുചേരുന്ന ചികിത്സാ രീതിയാണ് ലിവർ ക്ലിനിക്കിലൂടെ വിഭാവനം ചെയ്യുന്നതെന്ന് സുധീർ ബാസുരി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങൾ ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം മേധാവി ഡോ. മാത്യു ജേക്കബിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. കരളിലെ തകരാറുകൾ മുൻകൂട്ടി കണ്ടെത്താനുള്ള ഫൈബ്രോ സ്കാൻ, എൻഡോസ്കോപ്പിക് സംവിധാനങ്ങൾ, ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയവയ്ക്കുള്ള പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവ ഇവിടെ ലഭ്യമാണ്. ഗുരുതര കരൾ രോഗങ്ങൾ കാസർകോട് ജില്ലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഈ നീക്കം.

aster mims kasaragod advanced liver clinic inaugurated

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ചികിത്സകൾ താമസിയാതെ തന്നെ ഇവിടെ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള സർക്കാരിൻ്റെ അനുമതി കാത്തിരിക്കുകയാണ് ആശുപത്രി. വാർത്താസമ്മേളനത്തിൽ ഡോ. കെ.എം. സൂരജ്, ഡോ. മാത്യു ജേക്കബ്, ഡോ. കിരൺ ഉമേഷ് രവവങ്കർ, ഡോ. അരുൺ ആർ.എം, ഡോ. ജെസിൽ എസ്.എ, ഡോ. സാജിദ് സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 📞 7034734730, 7034001111

Article Summary: Aster MIMS Kasaragod launched an advanced Liver Clinic to provide specialised treatment for liver diseases, planning to start transplant services within a year.

#AsterMims #KasaragodNews #LiverClinic #HealthCareKerala #Gastroenterology #MedicalUpdate #KasaragodHealth #LiverTransplant

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia