city-gold-ad-for-blogger

കാത്തിരിപ്പിന് വിരാമം: അരിക്കാടി കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

Veena George inaugurating Arikkady Family Health Centre
Photo: Special Arrangement

● ഒപി, ലാബ്, കൺസൾട്ടേഷൻ റൂം, പാലിയേറ്റീവ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
● നിലവിൽ ഒരു മെഡിക്കൽ ഓഫീസർ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്.
● സേവനം കാര്യക്ഷമമാക്കാൻ ഒരു ഡോക്ടറെക്കൂടി അനുവദിക്കാൻ മന്ത്രി നിർദേശം നൽകി.
● ഒപി സൗകര്യം വൈകീട്ട് ആറ് മണി വരെയാക്കി ജനങ്ങൾക്ക് സേവനം ലഭ്യമാക്കും.

അരിക്കാടി: (KasargodVartha) കാത്തിരിപ്പിന് വിരാമമിട്ട് അരിക്കാടിയിലെ പുതിയ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു. കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം നീണ്ടുപോയതിൽ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കെയാണ് നവകേരള കർമ്മപദ്ധതി-ആർദ്രം മിഷന്റെ ഭാഗമായി പുതുതായി നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചത്.

ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറാ യുസുഫ് സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാംദാസ് മുഖ്യാതിഥിയായി സംബന്ധിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാംസ്കാരിക-സംഘടനാ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Minister Veena George inaugurating Arikkady Family Health Centre

പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഒപി, ലാബ്, കൺസൾട്ടേഷൻ റൂം, പൊതുജനാരോഗ്യം, പാലിയേറ്റീവ്, ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

നിലവിൽ ഒരു മെഡിക്കൽ ഓഫീസർ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്. ഒപി സൗകര്യം വൈകീട്ട് ആറ് മണി വരെയാക്കി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ ഒരു ഡോക്ടറെക്കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

അരിക്കാടിയിലെ ഈ പുതിയ കുടുംബാരോഗ്യ കേന്ദ്രം നാട്ടുകാർക്ക് എത്രത്തോളം ഉപകാരപ്രദമാകും? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Arikkady Family Health Centre inaugurated; Minister orders appointment of an additional doctor.

#Arikkady #Kasargod #VeenaGeorge #FamilyHealthCentre #HealthNews #KeralaHealth

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia