city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആല്‍ഫ പാലിയേറ്റീവ് കെയര്‍ കാസര്‍കോട് ഹോസ്പീസ് കുടുംബസംഗമം 30ന്

കാസര്‍കോട്: (www.kasargodvartha.com 28.07.2016) ആല്‍ഫ പാലിയേറ്റീവ് കെയര്‍ കാസര്‍കോട് കേന്ദ്രത്തില്‍നിന്ന് സേവനം ലഭിക്കുന്നവരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ആല്‍ഫ കുടുംബ സംഗമം 30 ന് രാവിലെ 9.30 മുതല്‍ 12 മണി വരെ നായന്മാര്‍മൂല ആലംപാടി റോഡിലെ ആല്‍ഫ ഹോസ്പീസില്‍ നടക്കും. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം സംഗമം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം എ അഹ് മദ് അധ്യക്ഷനായിരിക്കും.

കാന്‍സര്‍, പക്ഷാഘാതം പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അപകടങ്ങള്‍, പ്രായാധിക്യം എന്നിവ മൂലം കിടപ്പിലായവര്‍ക്കും നല്‍കുന്ന സമ്പൂര്‍ണ പരിചരണമാണ് പാലിയേറ്റീവ് കെയര്‍. മെഡിക്കല്‍ പ്രൊഫഷണലുകളോടൊപ്പം ഇവരുടെ മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹാരം കാണാനും സന്നദ്ധപ്രവര്‍ത്തകര്‍ കൂടിയേ തീരൂ. രോഗബാധിതരുടെ ശേഷിച്ച നാളുകള്‍ പരമാവധി സുഖപ്രദമാക്കുകയും അവസാന നാളുകളിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തുകയും രോഗിയെ പരിചരിക്കാന്‍ കുടുംബത്തെ പ്രാപ്തരാക്കുകയും ചെയ്യുന്ന സാമൂഹ്യമായ ഇടപെടലാണ് പാലിയേറ്റീവ് പരിചരണം. അത് രോഗബാധിതരോടുള്ള സമൂഹത്തിന്റെ കടമകൂടിയാണ്. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള ചര്‍ച്ചാ വേദികൂടിയാകും കുടുംബസംഗമമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ആല്‍ഫയുടെ പരിചരണം ലഭിക്കുന്നവര്‍, കുടുംബാംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ കാസര്‍കോട് ഹോസ്പീസ് കുടുംബസംഗമം 30ന്


Keywords : Family meet, Inauguration, Health, Patient's, Alpha Palliative Care.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia