city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വകാര്യ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുന്നു: എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 24/10/2016) സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന രോഗികളെ ആശുപത്രി അധികൃതര്‍ കൊള്ളയടിക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. സാധാരണ പ്രസവ ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍ നിന്ന് 20,000 മുതല്‍ 40,000 രൂപ വരെയും സിസേറിയന്‍ പ്രസവത്തിന് ഒരു ലക്ഷത്തോളം രൂപയുമാണ് വസൂലാക്കുന്നത്. അപന്റി സൈറ്റിസ്, ഹെര്‍ണിയ പോലുള്ള ചെറിയ ശാസ്ത്രക്രിയകള്‍ക്ക് കുറഞ്ഞത് 50,000 രൂപയോളം ഫീസ് ഈടാക്കുന്നുണ്ട്.

യാതൊരു വിധ സൗകര്യങ്ങളുമില്ലാത്ത ഒറ്റക്കട്ടില്‍ റൂമുകള്‍ക്ക് 1000 രൂപ ഈടാക്കുമ്പോള്‍ സൗകര്യങ്ങളുള്ള മുറികള്‍ക്ക് 3,000 മുതല്‍ 5,000 രൂപ വരെയാണ് പ്രതിദിന വാടക. അപകടങ്ങളില്‍ പെട്ട് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് കിടപ്പാടം പണയം വെക്കാതെ ആശുപത്രി വിടാനാകാത്ത സാഹചര്യമാണ് കാസര്‍കോട്ടുള്ളത്.

പരിശോധനക്ക് 100 രൂപ ഫീസ് ഈടാക്കിയിരുന്ന ഡോക്ടര്‍മാര്‍ ഒറ്റയടിക്ക് അത് 300 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. സ്വകാര്യ ആശുപത്രികളുടെ യാതൊരു നിയന്ത്രണവുമില്ലാത്ത പകല്‍കൊള്ള മൂലം ജനങ്ങള്‍ ഒന്നടങ്കം ദുരിതമനുഭവിക്കുകയാണ്. ഭീമമായ ആശുപത്രി ബില്ലടക്കാന്‍ സാധിക്കാതെ പാവപ്പെട്ട രോഗികള്‍ക്ക് പലപ്പോഴും നിയമ നടപടികള്‍ക്ക് വിധേയരാവേണ്ടി വരികയാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനും സ്വകാര്യ ആശുപത്രികളുടെ പിടിച്ചുപറി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ് മാന്‍ കേരള മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുന്നു: എ അബ്ദുര്‍ റഹ് മാന്‍

Keywords : Hospital, Muslim-league, STU, Patient's, Health, A Abdul Rahman, A Abdul Rahman against private hospitals. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia