5 വർഷത്തിന് ശേഷം 15 കാരന് വീണ്ടും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ; ജെഷിന് വേണ്ടത് 50 ലക്ഷം രൂപ; സഹായം തേടി കുടുംബം
● പനയാൽ നെല്ലിയടുക്കം സ്വദേശിയായ 15 കാരൻ ജെഷിനാണ് വീണ്ടും കരൾ മാറ്റിവെക്കാൻ സഹായം തേടുന്നത്
● കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണ് വിദ്യാർഥിയായ ജെസിൽ ഇപ്പോൾ ചികിത്സയിലുള്ളത്
● ഉദുമ എംഎൽഎ കെ നീലകണ്ഠൻ്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി രൂപീകരിച്ചു
● യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പൊയിനാച്ചി ശാഖയിൽ ചികിത്സാ സഹായത്തിനായി അക്കൗണ്ട് ആരംഭിച്ചു
കാസർകോട്: (KasargodVartha) പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പനയാൽ ഗ്രാമത്തിലെ നെല്ലിയടുക്കം സ്വദേശികളായ ദിനേശൻ-സുനിത ദമ്പതികളുടെ മകനും വിദ്യാർഥിയുമായ 15 കാരൻ ജെഷിന് അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നതിനെ തുടർന്ന് ചികിത്സാ സഹായം തേടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായം ആവശ്യമാണ്.
അഞ്ചുവർഷത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ
അഞ്ചുവർഷം മുൻപ് മാതാവിൻ്റെ കരൾ പകുത്ത് നൽകി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ജെഷിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തെ പരിശോധനയിൽ മാറ്റിവെച്ച കരളിൽ വീണ്ടും അണുബാധ കണ്ടെത്തിയതിനെ തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഇപ്പോൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണ് ഈ 15-കാരൻ ചികിത്സയിലുള്ളത്. ചികിത്സയ്ക്കായി ഏകദേശം 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ തുക കണ്ടെത്തുകയെന്നത് കുടുംബത്തെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്.
കമ്മിറ്റി രൂപീകരിച്ചു
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് തുക കണ്ടെത്തുക പ്രയാസകരമാണെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജെഷിൻ്റെ ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ 51 അംഗ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദുമ എംഎൽഎ കെ നീലകണ്ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ശോഭന, ഗ്രാമപഞ്ചായത്ത് അംഗം ബി ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. വ്യക്തികൾ, വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകൾ, ദേവാലയങ്ങൾ, വിവിധ കൂട്ടായ്മകൾ എന്നിവരോട് ചികിത്സാ സഹായ കമ്മിറ്റിയുമായി സഹകരിച്ച് ജെസിലിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
വാർത്താ സമ്മേളനത്തിൽ വർക്കിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ നീരാറ്റി, ട്രഷറർ കെ ബാബു പനയാൽ, കോർഡിനേറ്റർ വി രതീഷ് ബങ്ങാട് എന്നിവർ പങ്കെടുത്തു.
ബാങ്ക് വിവരങ്ങൾ:
ബാങ്ക്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പൊയിനാച്ചി ശാഖ
അക്കൗണ്ട് നമ്പർ (A/C No): 62660 20100 20409
ഐഎഫ്എസ്സി കോഡ് (IFSC): UBIN0562661
ഗൂഗിൾ പേ നമ്പർ (GPay): 6238965553
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. 📢
Article Summary: Rs 50 lakh sought for 15-year-old Jesil's second liver transplant in Kasaragod.
#KasargodVartha #MedicalHelp #LiverTransplant #KasaragodNews #CharityKerala #SaveJesil #RenuNews






