city-gold-ad-for-blogger

ഹാപ്പി ഹോം പ്രചാരണ കണ്‍വെന്‍ഷനും ദിക്ര്‍ മജ്‌ലിസും

ഹാപ്പി ഹോം പ്രചാരണ കണ്‍വെന്‍ഷനും ദിക്ര്‍ മജ്‌ലിസും
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് ചാപ്പ്റ്റര്‍ ഒരുക്കുന്ന ഹാപ്പി ഹോം സെമിനാര്‍ സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷനല്‍ ഡയറക്ടറേറ്റില്‍ വെച്ച് നടക്കും. അതിന്റെ സിറ്റി സോണ്‍ പ്രചാരണ കണ്‍വെന്‍ഷനും ഐ.സി.എഫ് ഖുര്‍ത്തുബ യൂണിറ്റ് ദിക്ര്‍ മജ്‌ലിസും സിറ്റി കൗകബ് റസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിച്ചു. കോയ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് കുവൈത്ത് നാഷണല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്‍ ഹഖീം ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍ സി.സി ഗള്‍ഫ് ചാപ്റ്റര്‍ ജന .കണ്‍വീനര്‍ അബ്ദുല്ല വടകര മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് സിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബ് ബുഖാരി, ആര്‍.എസ് സി സിറ്റി സോണ്‍ ചെയര്‍മാന്‍ ശമീര്‍ മുസ്‌ലിയാര്‍, എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. മമ്മു മുസ്‌ലിയാര്‍, ബാദുഷ മുട്ടന്നൂര്‍, മുഹമ്മദ് അഹ്മ്മദ് നടുവട്ടം, മുഹമ്മദലി സഖാഫി, ഉബൈദ് മായനാട് , നിസാമുദ്ധീന്‍, ആബിദ് തിനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ്. ടി സ്വാഗതം പറഞ്ഞു.

Keywords: Gulf, RSC, kuwait City

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia