city-gold-ad-for-blogger

സര്‍ഗലയം 2016 സമാപിച്ചു: തൃക്കരിപ്പൂരിനു ഓവറോള്‍ കിരീടം

ദുബൈ:  (www.kasargodvartha.com 21/11/2016) ദുബൈ കാസര്‍കോട് ജില്ലാ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ സര്‍ഗലയം 2016 നു തിരശ്ശീല വീണു. 24 ഇനങ്ങളിലായി 100 ലേറെ കലാപ്രതിഭകള്‍ മൂന്ന് വേദികളിലായി നടന്ന വാശിയേറിയ മത്സത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലം ഓവറോള്‍ കിരീടം കരസ്ഥമാക്കി. കാസര്‍കോട് മണ്ഡലം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി കലാ മേള ഉദ്ഘാടനം ചെയ്തു.

ഹുസൈന്‍ ദാരിമി, ഹൈദര്‍ ഹുദവി, ഖലീലുല്‍ റഹ്മാന്‍ ഖാശിഫി, അഡ്വ. ശറഫുദ്ധീന്‍, അബ്ദുല്‍ ഹഖീം ഫൈസി, ഇബ്രാഹിം ഫൈസി, നാസര്‍ ഫൈസി, നുഹമാണ് തിരൂര്‍, അബ്ദുല്‍ ഖാദര്‍ അസ് അദി, ഉസ്മാന്‍ പറമ്പത്ത്, മുനീര്‍ ചെര്‍ക്കളം, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ ദീനാര്‍, അസീസ് ബാഖവി, സലാം കന്യപ്പാടി, മുഹമ്മദലി തൃക്കരിപ്പൂര്‍, യൂസുഫ് മുക്കൂട്, കബീര്‍ അസ്അദി, ഫാസില്‍ മെട്ടമ്മല്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. മന്‍സൂര്‍ ഹുദവി കളനാട്, നിസാം മാസ്റ്റര്‍ ബോവിക്കാനം, റഷീദ് ഹുദവി തൊട്ടി, അസീസ് ബെള്ളൂര്‍, സുബൈര്‍ മാങ്ങാട്, സിദ്ധീഖ് കനിയടുക്കം, അബ്ബാസലി ഹുദവി, കാദര്‍ ഇര്‍ശാദി, ഫൈസല്‍ റഹ്മാനി, ഐ പി എം ഇബ്രാഹിം, സിദ്ദിഖ് ഫൈസി ഇര്‍ഫാനി, നിസാം പുളിക്കൂര്‍, നൗഫല്‍ പാറക്കട്ട, അന്താസ് ചെമ്മനാട്, എ ജി സി റഷീദ്, ഫൈസല്‍ ആയിറ്റി, സത്താര്‍ നാരമ്പാടി, ഷംസീര്‍ അടൂര്‍, ഹനീഫ് കുമ്പഡാജെ തുടങ്ങിയവര്‍ മത്സരങ്ങളെ നിയന്ത്രിച്ചു.

സര്‍ഗലയം 2016 സമാപിച്ചു: തൃക്കരിപ്പൂരിനു ഓവറോള്‍ കിരീടം

Keywords:  Gulf, Dubai, SKSSF, Championship, winners, Inauguration, Sargalayam Trikkaripur champions.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia