city-gold-ad-for-blogger

സമൃദ്ധിയുടെ നിറവില്‍ നാടെങ്ങും വിഷു ആഘോഷിച്ചു

കാസര്‍കോട്: (www.kasargodvartha.com 15/04/2015) കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പുതുവര്‍ഷത്തെ കണികണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ കണികാണാന്‍ നല്ല തിരക്കായിരുന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടത്.

പുതുവസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും വലുപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും വിഷു ആഘോഷത്തില്‍ മുഴുകി. കനത്ത വേനലായിരുന്നിട്ടും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവുവന്നില്ല.

തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി. കണി കഴിഞ്ഞാല്‍ പിന്നെ വിഷുക്കൈനീട്ടം. അതുകഴിഞ്ഞാല്‍ പിന്നെ വിഭവ സമൃദ്ധമായ സദ്യ. കാലം എത്രമാറിയാലും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവുവരുത്തില്ല മലയാളികള്‍. ഈ വര്‍ഷത്തെ വിഷുവും അതായിരുന്നു.

ഗള്‍ഫിലും വിഷു ആഘോഷത്തിന് ഒട്ടു കുറവില്ല. വിഷു കണിക്കുള്ള സാധനങ്ങളെല്ലാം ഇന്ന് ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ചിലര്‍ അവധിയെടുത്ത് വിഷു ആഘോഷിച്ചു.

എല്ലാ വായനക്കാര്‍ക്കും കാസര്‍കോട് വാര്‍ത്തയുടെ വിഷു ആശംസകള്‍.
സമൃദ്ധിയുടെ നിറവില്‍ നാടെങ്ങും വിഷു ആഘോഷിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia