സമസ്ത 85-ാം വാര്‍ഷികം ഇസ്‌ലാമിക് സെന്റര്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും
Oct 4, 2011, 10:51 IST
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.
2012 ഫെബ്രുവരി 23, 24, 25, 26 തിയതികളിലായി മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. കുവൈത്തിലെ പ്രചരണ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസയില്‍ ചേര്‍ന്ന യോഗം ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ദാരിമി, ഇല്‍യാസ് മൗലവി, മന്‍സൂര്‍ ഫൈസി, മുജീബ് റഹ്മാന്‍ ഹൈതമി, അബ്ദുറഹിമാന്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.
Keywords: Samastha, kuwait, Gulf







