city-gold-ad-for-blogger

മെഗാ ക്വിസ് പ്രചാരണം: ഫണ്‍ട്രിപ്പ് സംഘടിപ്പിച്ചു

മെഗാ ക്വിസ് പ്രചാരണം: ഫണ്‍ട്രിപ്പ് സംഘടിപ്പിച്ചു
ദമ്മാം: മലര്‍വാടി സംഘടിപ്പിക്കുന്ന ജി.സി.സി മെഗാ ക്വിസ് 2011 പ്രചരണത്തോടനുബന്ധിച്ച് കുട്ടികളുടെ ഫണ്‍ ട്രിപ്പ് സംഘടിപ്പിച്ചു. ഫണ്‍ പ്ലാനറ്റിലേക്ക് നടന്ന യാത്രയില്‍ 100 ലധികം കുട്ടികളും റിസോഴ്‌സ് അംഗങ്ങളും പങ്കെടുത്തു. ഒക്‌ടോബര്‍ 25 മുതല്‍ നവമ്പര്‍ 15 വരെ പ്രചരണ കാമ്പയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവമ്പര്‍ 15 മുതല്‍ 30 വരെയുള്ള ജി.സി.സി ക്വിസ് പ്രാഥമിക  ഘട്ടത്തില്‍ ജി.സി.സി യില്‍ ആകെ 50,000 കുട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ആദ്യ ഘട്ടം ഓണ്‍ലൈന്‍ വഴി ആയതിനാല്‍ കുട്ടികളുടെയും കുടുംബങ്ങളുടേയും സൗകര്യമനുസരിച്ച് പങ്കെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. ദമ്മാം സോണില്‍ കാമ്പയിന്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണം, റിസോഴ്‌സ് മീറ്റ്, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടികള്‍, കുടുംബസംഗമങ്ങള്‍ എന്നിവ ഉടന്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോഷി ബാഷ, സുബൈര്‍
പുല്ലാളൂര്‍, യാസിര്‍ കെ.എം തുടങ്ങിയവര്‍ ട്രിപ്പിന് നേതൃത്വം നല്‍കി.

Keywords: Fun-trip,Dammam, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia