city-gold-ad-for-blogger

മുസ്ലിം ലീഗ് കാമ്പയിന്‍ ഐക്യദാര്‍ഢ്യം ദുബായ് കെ.എം.സി.സിയില്‍


മുസ്ലിം ലീഗ് കാമ്പയിന്‍ ഐക്യദാര്‍ഢ്യം ദുബായ് കെ.എം.സി.സിയില്‍
ദുബായ്: ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെ വി.എസ് അച്യുതാനന്ദനും ചില മാധ്യമങ്ങളും മുസ്ലിം ലീഗ് പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും നടത്തിവരുന്ന അപവാദ പ്രചരണത്തിനെതിരെ സംസ്ഥാനത്ത് മുസ്ലിം  ലീഗ് നടത്തുന്ന രാഷ്ട്രീയ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് കാസര്‍കോട് മണ്ഡലം കെ.എം.സി.സി രാഷ്ട്രീയ വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നു.

നവംബര്‍ 10ന് വ്യാഴാഴ്ച രാത്രി 9 മണിക്ക് ദുബായ് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മഞ്ചേശ്വരം എം. എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, ടി. ഇ അബ്ദുല്ല, (മുനിസിപ്പല്‍ ചെയര്‍മാന്‍) യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, എന്‍ എ കരിം, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഒ.കെ ഇബ്രാഹിം, അഡ്വ ടി.എന്‍.എ കാദര്‍, ഇസ്മയില്‍ ഏറാമാല, മറ്റു സംസ്ഥാന ജില്ലാ  മണ്ഡലം നേതാക്കള്‍,മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി  അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0504200785, 0505747636 എന്നീ നമ്പറില്‍ ബന്ധപ്പെടണം.

Keywords: Gulf, Dubai-KMCC

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia