city-gold-ad-for-blogger

ഫാസിസത്തിനെതിരെ മഞ്ചേശ്വരത്തെ മതേതര മനസ്സുകള്‍ ഒന്നിക്കണം: കെ എം സി സി

ദുബൈ: (www.kasargodvartha.com 13.05.2016) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഫാസിസ്റ്റ് ബി ജെ പിയെ പരാജയപ്പെടുത്താന്‍ മതേതര ജനാധിപത്യം ശക്തിപ്പെടാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഒന്നിക്കണമെന്ന് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി ബി ജെ പിക്ക് ജയിച്ചു കയറാന്‍ അനുകൂല സാഹചര്യമുണ്ടാക്കാന്‍ പലരും ശ്രമിക്കുന്നതായും അത്തരക്കാരുടെ കുതന്ത്രങ്ങളെ തിരിച്ചറിയണമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിനെ ബഹു ഭൂരിപഷത്തില്‍ വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സൈഫുദ്ദീന്‍ മൊഗ്രാല്‍, സലാം പാടെല്‍, അസീസ് ബള്ളൂര്‍, മുനീര്‍ ഉറുമി, റസാഖ് പാത്തൂര്‍, അബ്ബാസ് ബേരികെ, യൂസുഫ് ഷേണി, അസീസ് പള്ളത്തിമാര്‍, അബ്ദു സമദ്, എം എ അഷ്‌റഫ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ പി എ, ആസിഫ് പെര്‍ള, നൗഷാദ് മൊഗ്രാല്‍, ഇബ്രാഹിം നല്‍ക്ക, അന്‍ഷാഫ് എ എം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യു എ ഇ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്വിമ അബ്ദുല്ല കുഞ്ഞിക്കും, കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സൈഫുദ്ദീന്‍ കൊപ്രബസാറിനും കെ എം സി സിയുടെ ഉപഹാരം നല്‍കി. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും അഷ്‌റഫ് ബായാര്‍ നന്ദിയും പറഞ്ഞു.

ഫാസിസത്തിനെതിരെ മഞ്ചേശ്വരത്തെ മതേതര മനസ്സുകള്‍ ഒന്നിക്കണം: കെ എം സി സി


Keywords : KMCC, Election 2016, UDF, Gulf, Meeting, P.B. Abdul Razak, N.A.Nellikunnu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia