city-gold-ad-for-blogger

'ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ ഇടതു മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടണം'

ദുബൈ: (www.kasargodvartha.com 02/03/2016) ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ ഇടതു മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയും ഒപ്പം രാഷ്ട്രീയത്തിന് അധീതമായ കൂട്ടായ്മ രൂപപ്പെടണമെന്നും ഐ എന്‍ എല്‍ ദേശീയ സമിതിയംഗം എം.എം മാഹിന്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ഐ എം സി സി പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ ഇടതു മതേതര ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടണം'വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും, തമിഴ്‌നാട്ടിലും ഐ എന്‍ എല്ലിന് എം എല്‍ എമാര്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ടി.എസ് ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്വീഫ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.സി.സി ജിസിസി സെക്രട്ടറി സത്താര്‍ കുന്നില്‍ സംഘടനാ വിഷയത്തില്‍ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്തു.

കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൊപ്പല്‍ അബ്ദുല്ല പടന്നക്കാട് ഐ എന്‍ എല്‍ നേതാക്കളായ അബ്ദുല്ല തറവാട്, ബില്‍ട്ടെക് അബ്ദുര്‍ റഹ് മാന്‍, വിവിധ എമിറേറ്റ്‌സുകളെ പ്രതിനിധീകരിച്ച് പി.എം ഫാറൂഖ് (അബൂദാബി), ഷൗക്കത്ത് പൂച്ചക്കാട് (ഷാര്‍ജ), താഹിര്‍ കോമത്ത് (ദുബൈ), അര്‍ഷാദ് കൂത്തുപറമ്പ് (അജ്മാന്‍), സാദിഖ് വടകര (റാസല്‍ഖൈമ), ഹസന്‍ വടക്കന്‍ (ഫുജൈറ), അമീര്‍ കടപ്പാടന്‍ (അല്‍ഐന്‍) എന്നിവര്‍ സംസാരിച്ചു. ഖാന്‍ പാറയില്‍ സ്വാഗതവും റഷീദ് താനൂര്‍ നന്ദിയും പറഞ്ഞു.


Keywords : Dubai, Gulf, Sharjah, INL, IMCC, Programme, Inauguration, M.M Mahin.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia