city-gold-ad-for-blogger

ദുബൈ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു


ദുബൈ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു
ദുബൈ: പ്രവാസി മനസ്സുകളില്‍ കുളിര്‍മ നല്‍കി സര്‍ഗ വസന്തങ്ങള്‍ പെയ്തിറങ്ങി ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടന്ന ദുബൈ സോണ്‍ സാഹിത്യോത്സവിന് സര്‍ഗ സായാഹ്നത്തോടെ ഉജ്ജ്വല പരിസമാപ്തി. സര്‍ഗകലകളും വരകളും അക്ഷരരചനകളും മാത്സര്യപൂര്‍വം ആസ്വാദനത്തിന്റെ അരങ്ങൊരുക്കിയ സാഹിത്യാത്സവില്‍ 191 പോയിന്റ് നേടി ദേര സെക്ടര്‍ കലാകിരീടം നേടി. 186 പോയിന്റുമായി ബര്‍ദുബൈ സെക്ടര്‍, 154 പോയിന്റുമായി മുഹൈസിന സെക്ടര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദേര സെക്ടറില്‍ നിന്നുള്ള ജാസിം കലാ പ്രതിഭ പട്ടം കരസ്ഥമാക്കി.

5 വേദികളിലായി നടന്ന സാഹിത്യാത്സവില്‍ 7 സെക്ടറുകളില്‍ നിന്ന് നാലു വിഭാഗങ്ങളിലായി 300ല്‍ പരം കലാ പ്രതിഭകള്‍ പങ്കെടുത്തു. യു.എ.ഇ. ദേശീയദിനാഘോഷത്തോടനുബന്ധിച്ച് 11.11.11 എന്ന അപൂര്‍വ്വ ദിനത്തില്‍ നടന്ന സാഹിത്യാത്സവ് വേദിയില്‍ 11 മണി കഴിഞ്ഞ് 11 മിനിറ്റ് പിന്നിട്ടപ്പോള്‍ നടത്തിയ പ്രത്യേക പരിപാടി സദസ്യരില്‍ പുതുമയുണര്‍ത്തി. വിശിഷ്ടാതിഥിയായി പങ്കെടുത്ത കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബെന്നി ബെഹ്നാന്‍ എം.എല്‍.എ. കലാ പ്രതിഭകളെ അനുമോദിച്ചു പ്രസംഗിച്ചു. കലുഷിതവും അശ്ളീലകരവുമായ സാമൂഹിക ചുറ്റുപാടില്‍ ധാര്‍മികവും സംശുദ്ധവുമായ സാഹിത്യകലകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യാത്സവ് കാലോചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബൈ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു


ആദ്യകാല ഇസ്ളാമിക ചരിത്രത്തിലെ ധീരയോദ്ധാക്കളുടേയും മഹാ•ാരുടേയും ധീരോദാത്ത കഥകളും കവിതകളുമാണ് തുടര്‍ന്ന വന്ന നവോത്ഥാന നായകര്‍ക്കും 1921 കാലഘട്ടത്തിലെ അധിനിവേശ പ്രതിരോധ പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചിര ന്നവര്‍ക്കും പ്രചോദനമായതെന്ന് സമാപന സംഗമത്തില്‍ പങ്കെടുത്ത സാഹിത്യകാരന്‍ ബഷീര്‍ തിക്കോടി പ്രസ്താവിച്ചു. മാപ്പിള കലാശാഖയിലെ പ്രശസ്തമായ ബദ്ര്!ഖിസ പാട്ട്, മാലപ്പാട്ടുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കലകളിലൂടെ യഥാര്‍ഥ സത്യത്തിലേക്കുള്ള തിരിച്ചുപോക്കിന് സാഹിത്യാത്സവ് വേദികള്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സയ്യിദ് ശംസുദ്ദീന്‍ ബാഅലവി, മുസ്തഫ ദാരിമി വിളയൂര്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കുട്ടി മാസ്റര്‍, ഫാത്വിമ ഗ്രൂപ്പ് എം ഡി. ഡോ. കെ പി ഹുസൈന്‍, നെല്ലറ എം ഡി, ശംസുദ്ദീന്‍, അഡ്വ. നജീത് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. അബ്ദുല്‍അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, എ.കെ. അബ്ദുല്‍ ഹക്കീം തൃശൂര്‍, പുന്നക്കന്‍ മുഹമ്മദലി, അശ്റഫ് പാലക്കോട്, അബ്ദുല്‍സലാം സഖാഫി എരഞ്ഞിമാവ്, ്അബ്ദുല്‍റസാഖ് മാറഞ്ചേരി. സി.എം. അബ്ദുള്ള ചേറൂര്‍, ഹംസ സഖാഫി സീഫോര്‍ത്ത്, സുലൈമാന്‍ ക•നം, മുഹമ്മദ് സഅദി കൊച്ചി. എന്നിവര്‍ പങ്കെടുത്തു.

Keywords: RSC, Dubai, Sahithyolsav, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia