city-gold-ad-for-blogger

ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനത്തിന് എം എം നാസറിനെ കെ എം സി സി ആദരിച്ചു

അബുദാബി: (www.kasargodvartha.com 20/03/2016) യു എ ഇയിലെ പ്രത്യേകിച്ച് അബുദാബിയിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക - ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം സ്വദേശി എം എം നാസറിനെ കെ എം സി സി ആദരിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നാസറിനുള്ള ഉപഹാരം നല്‍കി.

ഗള്‍ഫില്‍ സാമൂഹിക - ജീവകാരുണ്യ രംഗത്ത് ഒരു പുതിയ അധ്യായം തുന്നിച്ചേര്‍ത്ത നാസര്‍, മത - രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കഷ്ടപ്പെടുന്നവരുടെയും, ബന്ധുമിത്രാതികള്‍ മരണപ്പെടുമ്പോള്‍ അമ്പരപ്പോടെ പകച്ചു നില്‍ക്കുന്നവരുടെയും വേദനകളും നൊമ്പരങ്ങളും നെഞ്ചേറ്റി മൃതദേഹ പരിപാലനത്തിനും, നിയമ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനും തന്റെ ബിസിനസും തൊഴിലും ഒഴിവാക്കി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു വരികയാണ്.

കാസര്‍കോട് ജില്ലാ എം എസ് എഫ് സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. യു എ ഇ കെ എം സി സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടം, അബുദാബി കെ എം സി സി പ്രസിഡണ്ട് നസീര്‍ മാട്ടൂല്‍, ആക്ടിംഗ് സെക്രട്ടറി അഷ്‌റഫ് പൊന്നാനി, ട്രഷറര്‍ മുഹമ്മദ് സമീര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് ബാവ ഹാജി, യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി, കാസര്‍കോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് പി കെ അഹ് മദ് ബല്ലാ കടപ്പുറം, തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് അഷ്‌റഫ് ഒളവറ തുടങ്ങി നിരവധി നേതാക്കളും, ബിസിനസ് പ്രമുഖരും സംബന്ധിച്ചു.

ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനത്തിന് എം എം നാസറിനെ കെ എം സി സി ആദരിച്ചു


Keywords : Abudhabi, Felicitation, Programme, Inauguration, Gulf, KMCC, Ajanur, M M Nasar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia