city-gold-ad-for-blogger

ഖത്തറില്‍ തുളു നാടന്‍ ഓണം

ദോഹ: (www.kasargodvartha.com 01.09.2014) ഖത്തറിലെ കാസര്‍കോടന്‍ പ്രവാസി കൂട്ടായ്മയായ കാഡെക്‌സ് ഖത്തര്‍ (KADEXA QATAR) ഓണം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.

തുളുനാടന്‍ ഓണം എന്ന പേരില്‍ സെപ്തംബര്‍ 26 ന് സ്‌കില്‍സ് ഡവലപ്‌മെന്റ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖരും ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും, എംബസി ഉദ്യോഗസ്ഥരും, മീഡിയ പ്രവര്‍ത്തകരും കലാസാഹിത്യ പ്രതിഭകളും പങ്കെടുക്കും.

വിവിധ കലാ പരിപാടികളും അരങ്ങേറും. തുടര്‍ന്ന് ഓണസദ്യ വിളമ്പും. പ്രസിഡണ്ട് എസ്.എ.എം ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തു.
കണ്‍വീനര്‍ ഉണ്ണിനമ്പ്യാര്‍ പരിപാടികള്‍ വിശദീകരിച്ചു. പ്രശാന്ത് എടയില്ലം വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.

ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ നീലേശ്വരം സ്വാഗതവും, ട്രഷറര്‍ വിജയകുമാര്‍ നന്ദിയും പറഞ്ഞു.

ഖത്തറില്‍ തുളു നാടന്‍ ഓണം

Keywords : Doha, Gulf, Onam-celebration, KADEXA Qatar, S.A.M Basheer. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia