city-gold-ad-for-blogger

കെസഫ് ഭവന പദ്ധതി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കെസഫ് ഭവന പദ്ധതി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു
ദുബൈ: യു.എ.ഇയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായമയായ കെസഫിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുന്നു. അര്‍ഹരാവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 28നകം അപേക്ഷിക്കണം.

കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഉത്തരദേശം ഓഫീസിലും പുതിയ ബസ്സ്റ്റാന്‍ഡ് കെ.സി.എന്‍ ഓഫീസിലും അപേക്ഷകള്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ കെസഫ് ഭവന പദ്ധതി, പി.ബി. നമ്പര്‍ 61, എം.ജി. റോഡ്, കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ അയക്കണമെന്ന് കെസഫ് ഭാരവാഹികളായ ചെയര്‍മാന്‍ അഡ്വ. എസ്.കെ. അബ്ദുല്ല, സെക്രട്ടറി ജനറല്‍ വേണു കണ്ണന്‍, ട്രഷറര്‍ അസ്‌ലം  പടിഞ്ഞാര്‍, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ അറിയിച്ചു.

Keywords: KESEF, Home project, Application called, Endosulfan victims, Dubai, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia