city-gold-ad-for-blogger

കെ. എസ്. അനുസ്മരണം: തേങ്ങലോടെ ഓര്‍മകള്‍ അയവിറക്കി

കെ. എസ്. അനുസ്മരണം: തേങ്ങലോടെ ഓര്‍മകള്‍ അയവിറക്കി
ദുബൈ: ജനുവരിയിലെ ശൈത്യത്തിലും അനുസ്മരണയോഗത്തില്‍ കെ എസ് അബ്ദുല്ല സാഹിബിന്റെ ഓര്‍മ്മകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടാറാതെ ഒരു നൊമ്പരമായി നിന്നു. കാലത്തിന്റെ കുതിപ്പിനൊപ്പം തന്റെ ജന്മനാടിനെ ഒരു പടി മുന്നില്‍ നടത്താന്‍ ശ്രമിച്ച കെ എസില്‍ നിന്നും കാസര്‍കോടനുഭവിച്ച കാരുണ്യവും, ദയാവായ്പും എന്നും ഓര്‍മ്മിക്കപ്പെടുമെന്നും, നേതാക്കള്‍ക്കിടയില്‍ വിഭിന്നനായി ശുഭ്രവസ്ത്രധാരിയായി ഗാംഭീര്യം നിറഞ്ഞ ആ വ്യക്തിക്കുള്ളിലെ നിര്‍മ്മലമനസ്സിനെ ജനങ്ങളെന്നും മനസ്സിലേറ്റി നടക്കുമെന്നും അനുസ്മരണ പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ പദവികള്‍ അലങ്കരിച്ചപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഒരു സാധാരണക്കാരനായി ജീവിക്കുകയും, പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പ്രതിജ്ഞാബദ്ധനായി പ്രവര്‍ത്തിക്കുകയും ചെയ്ത കെ എസിന്റെ സ്വപ്‌നമായിരുന്നു കാസര്‍കോട്ടൊരു മെഡിക്കല്‍ കോളേജ്. ഇതു പുതിയ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നത് പ്രതിഭാവഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ കെ എം സി സി പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറര്‍ ഹുസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വരും തലമുറയില്‍ നേതൃപാടവവും ആര്‍ജ്ജവവുമുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് കെ എം സി സി മുന്‍കൈ എടുക്കണമെന്ന് കരിം കുണിയ പറഞ്ഞു.
മുഹമ്മദ് വെന്നിയൂര്‍, എരിയാല്‍ മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം മുറിച്ചമണ്ടി, ഇസ്മയില്‍ ഏറാമല, ഹസൈനാര്‍ തോട്ടുംഭാഗം, അബ്ദുല്ല ആറങ്ങാടി, ജബ്ബാര്‍ തെക്കില്‍, ഖലീല്‍ പതിക്കുന്ന്, അബ്ദുല്‍റഹ്മാന്‍ പടന്ന, മഹ്മൂദ് കുളങ്ങര, സലാം കന്യാപ്പാടി, അയൂബ് ഉറുമി, ഡോക്ടര്‍ ഇസ്മയില്‍, സി എച്ച് നൂറുദ്ദിന്‍, ടി കെ മുനീര്‍, റഷീദ് കല്ലിങ്കാല്‍, വി പി കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹനീഫ് ചെര്‍ക്കള സ്വാഗതവും, ട്രഷറര്‍ ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

Keywords: Dubai, KMCC, K.S Abdulla., kasaragodvartha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia