city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം

എന്‍ഡോസള്‍ഫാന്‍: പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം
Ameer Kallatra(President), Yaser Ahammed Abdulla(Secretary), C.B. Abdul Azeez(Treasurer)
ദുബായ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വസ ധനസഹായം മുഴുവനുംഉടന്‍ വിതരണംചെയ്യണമെന്ന് കേരള സര്‍ക്കാരിനോടും മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രതര്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിക്കും നിവേദനം നല്‍കാന്‍ ചൊവ്വാഴ്ച ദുബായില്‍ നടന്ന ജിംഖാന മേല്‍പ്പറമ്പ് ഗള്‍ഫ് ഘടകം ജനറല്‍ബോഡിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലേക്ക് ട്രഷറര്‍ കട്ടക്കാല്‍ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇല്യാസ് പള്ളിപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഷ്‌റഫ് ബ്രിട്ടീഷ്, ഷെരീഫ് ചന്ദ്രഗിരി, സലാം കൈനോത്ത്, ഷംസീര്‍ ഷാഫി എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗം അബൂബക്കര്‍ തുരുത്തിയെയോഗം ആദരിച്ചു. വൈസ് പ്രസിഡന്റ് നിയാസ് ചെടിക്കമ്പനി നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി അമീര്‍ കല്ലട്ര(പ്രസിഡന്റ്), യാസര്‍ പട്ടം(ജനറല്‍ സെക്രട്ടറി), സി.ബി. അബ്ദുല്‍ അസീസ്(ട്രഷറര്‍), ഹനീഫ് മരവയല്‍, റഹ്മാന്‍ കൈനോത്ത്(വൈസ്പ്രസിഡന്റ്), ഇല്യാസ് പള്ളിപ്പുറം, റഹ്മാന്‍ കാടങ്കോട്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


 Keywords: Gymkhana Committee, Dubai, Gulf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia