city-gold-ad-for-blogger

ഉബൈദുല്ല റഹ്മാനിക്ക് ബഹ്‌റൈന്‍ SKSSF ജനറല്‍ സെക്രട്ടറി ചുമതല

ഉബൈദുല്ല റഹ്മാനിക്ക് ബഹ്‌റൈന്‍ SKSSF ജനറല്‍ സെക്രട്ടറി ചുമതല
മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ഉബൈദുല്ലാ റഹ്മാനിയെ ചുമതലപ്പെടുത്തിയതായി മനാമ സമസ്താലയത്തില്‍ നിന്നും അറിയിച്ചു. നാട്ടില്‍ പോകുന്ന നിലവിലെ സെക്രട്ടറി മൗസല്‍ മൂപ്പന്‍ തിരൂരിന്റെ ഒഴിവിലേക്കാണിത്.
കഴിഞ്ഞ ദിവസം മനാമ സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ഉത്തര കേരളത്തിലെ അത്യുന്നത മത കലാലയമായ കടമേരി റഹ്മാനിയ്യ; അറബിക് കോളേജില്‍ നിന്നും പത്തു വര്‍ഷത്തെ മത-ഭൗതിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി 'റഹ്മാനി' ബിരുദം നേടിയ അദ്ദേഹം നിലവില്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ റഹ്മാനീസ് അസോസിയേഷന്‍ ഓര്‍ഗ.സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ്- ഐ.ടി. വിംഗിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക് ക്ലാസ് റൂമിന്റെ ബഹ്‌റൈന്‍ അഡ്മിനുമാണ്.

തിരുകേശ വിഷയത്തില്‍ അപഹാസ്യരായ വിഘടിതര്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രവാചക നിന്ദക്കെതിരെയും പുത്തനാശയക്കാരുടെ മത നവീകരണങ്ങള്‍ക്കെതിരെയും വിശ്വാസികളെ ബോധവത്കരിക്കാനുള്ള കര്‍മ്മപദ്ധതികളാവിഷ്‌കരിക്കാനും യോഗത്തില്‍ ധാരണയായി. ഒക്‌ടോബര്‍ 21ന് സമ്പൂര്‍ണ്ണ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനും ഒക്‌ടോബര്‍ 15 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നീട്ടാനും തീരുമാനിച്ചു. മൗസല്‍ മൂപ്പന്‍ തിരൂരിനുള്ള യാത്രയപ്പും നടന്നു.

ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് ആക്ടിങ് പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കോ ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. ശഹീര്‍ കാട്ടാമ്പള്ളി, അശ്‌റഫ് കാട്ടില്‍ പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, നൗഷാദ് വാണിമേല്‍, മുഹമ്മദ് മാസ്റ്റര്‍ കൊട്ടാരത്ത് , ലത്വീഫ് ചേരാപുരം, നൂറുദ്ധീന്‍ മുണ്ടേരി, ശൗക്കത്തലി ഫൈസി, ശംസു പാനൂര്‍, ശിഹാബ് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. മൗസല്‍ മൂപ്പന്‍ സ്വാഗതവും ഉബൈദുല്ലാ റഹ്മാനി നന്ദിയും പറഞ്ഞു.

Keywords: Manama, Bahrain, SKSSF, Ubaid Rahmani, മനാമ, എസ്.കെ.എസ്.എസ്.എഫ്, ബഹ്‌റൈന്‍, ഉബൈദുല്ലാ റഹ്മാനി.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia