ഉദുമ കെഎംസിസി സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം തെക്കിലില്‍
Nov 1, 2011, 15:39 IST
ദുബായ്: ഉദുമ മണ്ഡലം കെഎംസിസി നടപ്പിലാക്കിവരുന്ന ശിഹാബ് തങ്ങള്‍ സ്മാരക രണ്ടാംഘട്ട സൗജന്യ തൊഴിലില്‍ പരിശീലന കേന്ദ്രം ചെമ്മനാട് പഞ്ചായത്തിലെ തെക്കിലില്‍ നവംബര്‍ 12ന് ആരംഭിക്കും. ഒന്നാംഘട്ട സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം മാങ്ങാട്ട് നടന്നു. ഇതോടൊപ്പം വിവിധ വിവാഹ ധനസഹായവും, മദ്രസ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. എം.എല്‍.എ.മാരെ കൂടാതെ സംസ്ഥാന ജില്ലാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും.
യോഗത്തില്‍ ഖാദിര്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. സി.കെ.എം.മാങ്ങാട് അദ്ധ്യക്ഷനായിരുന്നു. എം.എ.മുഹമ്മദ് കുഞ്ഞി, മുനീര്‍ ടി.കെ.ബെന്തോട്, റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം,ഇല്ല്യാസ് കട്ടക്കാല്‍, ടി.ആര്‍.ഹനീഫ്, ശരീഫ് തായത്തൊടി, ശബീര്‍ കീഴൂര്‍, ഫവാസ് പൂച്ചക്കാട്, റഫീഖ് മാങ്ങാട്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Dubai, KMCC-Udma, Gulf, Kasaragod







