കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സാല്‍മിയ യുണിറ്റ് ഇസ്ലാമിക വൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നു. 'ഇസ്ലാം ശാന്തിയുടെ മതം' എന്ന തലക്കെട്ടില്‍ കെ കെ ഐ സി നടത്തി വരുന്ന ദൈ്വമാസ ക്യാമ്പയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏഴു വയസ്സിനു മുകളില്‍ പ്രായമുള്ള ഇസ്ലാഹി സെന്റര്‍ അംഗങ്ങളല്ലാത്ത ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയില്‍ ശരിയുത്തരങ്ങള്‍ അടയാളപ്പെടുത്തി നല്‍കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. വിജയികള്‍ക്കു ഫെബ്രുവരി അവസാന വാരം പൊതു ചടങ്ങില്‍ വെച്ച് സമ്മാനങ്ങളും പ്രശസ്തി പത്രവും നല്‍കുന്നതായിരിക്കും. ഉത്തരങ്ങള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി ഇരുപത്. ചോദ്യാവലിക്കും വിശദ വിവരങ്ങള്‍ക്കുംkkicsalmiya@gmail.com വിലാസത്തില്ബന്ധപ്പെടാവുന്നതാണ്
Keywords: KKIC, kuwait, Gulf,