ആര്‍.എസ്.സി കുവൈത്ത് ദേശീയ പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച
Sep 29, 2011, 18:37 IST
കുവൈത്ത്: രിസാല സ്റ്റഡി സര്‍ക്ക്ള്‍ കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന കുവൈത്ത് ദേശീയ പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഫര്‍വാനിയയിലെ ഐ സി എഫ് ഹാളില്‍ നടക്കും. സംഗമം ആര്‍ എസ് സി കുവൈത്ത് ചെയര്‍മാന്‍ അബ്ദുല്ല വടകരയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സാദിഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
Keywords: Kuwait, RSC.







