city-gold-ad-for-blogger

ആദര്‍ശത്തില്‍ തെളിച്ചം, വായനയില്‍ വെളിച്ചം'; ജില്ലാ തല ആദര്‍ശ കാമ്പയിന് തുടക്കമായി

ദുബൈ: (www.kasargodvartha.com 29.08.2017) പ്രവാചക ജീവിതത്തിലെ നേര്‍കാഴ്ചകള്‍ക്ക് സാക്ഷികളായ അനുചര വൃന്ദമാണ് കേരളീയ ഇസ്‌ലാമിക പ്രബോധനത്തിനു നാന്ദി കുറിച്ചതെന്നും അവര്‍ തലമുറകളായി കൈമാറിവന്ന വിശ്വാസ ആചാര അനുഷ്ഠാന കര്‍മങ്ങളില്‍ നിന്നും കൂട്ടക്കുറച്ചിലുകളില്ലാതെ ഉമ്മത്തിന്റെ വിശ്വാസത്തെ സംരക്ഷിച്ചു വിജയത്തിലേക്കുള്ള പാത ഒരുക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നാളിതുവരെ ചെയ്തിട്ടുള്ളതെന്നും എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി അഭിപ്രായപ്പെട്ടു. ദുബൈ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 'ആദര്‍ശത്തില്‍ തെളിച്ചം, വായനയില്‍ വെളിച്ചം' എന്ന ഗള്‍ഫ് സത്യധാര ത്രൈമാസ ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദര്‍ശത്തില്‍ തെളിച്ചം, വായനയില്‍ വെളിച്ചം'; ജില്ലാ തല ആദര്‍ശ കാമ്പയിന് തുടക്കമായി

സച്ചരിതരായ മുന്‍ഗാമികളെയും അവരുടെ ഇസ്‌ലാമിക കാഴ്ചപ്പാടുകളെയും വിശ്വാസത്തിലെടുക്കാതെ സ്വയം യുക്തിയുടെ അടിസ്ഥാനത്തില്‍ വികല വ്യാഖ്യാനങ്ങള്‍ നല്‍കി പ്രബോധനത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിച്ചു ഇസ്‌ലാമിന്റെ സൗന്ദര്യത്തെ വികൃതമാകുന്നവരെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കന്നിയടുക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി കളനാട് സ്വാഗതം പറഞ്ഞു. 'അറഫാ സന്ദേശം' എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് ബാഖവി പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദര്‍ അസ്അദി, താഹിര്‍ മുഗു, കബീര്‍ അസ്അദി തൃക്കരിപ്പൂര്‍, മുനീര്‍ ചെര്‍ക്കളം, ഐ പി എം ഇബ്രാഹിം, അസീസ് ബള്ളൂര്‍, അന്താസ് ചെമ്മനാട്, അബ്ബാസലി ഹുദവി ബേക്കല്‍, നൗഫല്‍ ഹുദവി മല്ലം, സഫ്‌വാന്‍ വാഫി തൃക്കരിപ്പൂര്‍, നൗഫല്‍ പാറക്കട്ട, റഫീഖ് വെള്ളിക്കോത്ത്, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ശാഫി അസ്അദി തൃക്കരിപ്പൂര്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, SKSSF, Campaign, Inauguration, Gulf, Programme, Reading.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia