സംസം കിണര്‍ നവീകരിക്കാന്‍ സഊദി രാജാവിന്റെ അനുമതി
Oct 30, 2017, 10:50 IST
മക്ക: (www.kasargodvartha.com 30.10.2017) സംസം കിണര്‍ നവീകരിക്കാന്‍ സഊദി രാജാവിന്റെ അനുമതി ലഭിച്ചു. രണ്ട് പ്രത്യേക ഭാഗങ്ങളാക്കി നവീകരിക്കുന്ന പദ്ധതിക്കാണ് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അനുമതി നല്‍കിയത്. ഏഴു മാസം കൊണ്ട് തന്നെ നവീകരണം പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുര്‍ റഹ് മാന്‍ അല്‍ സുദൈസ് വ്യക്തമാക്കി.
മത്വാഫിന്റെ കിഴക്ക് ഭാഗത്ത് അഞ്ചു തടയണകള്‍ നിര്‍മിക്കലാണ് ആദ്യ പദ്ധതി. എട്ടു മീറ്റര്‍ നീളവും 120 മീറ്റര്‍ നീളവുമുള്ളതായിരിക്കും ഓരോ തടയണയും. സംസം കിണറിനു ചുറ്റും പരിസ്ഥിതി, അണു വിമുക്തമാക്കല്‍ എന്നിവയുടെ അവസാനഘട്ട ജോലികളാണ് രണ്ടാം ഘട്ട പദ്ധതികളില്‍ ഉള്‍പ്പെടുക. സംസം സംരക്ഷിക്കുന്നതിന് സഊദി ഭരണകൂടം കാണിക്കുന്ന അതീവ താല്‍പ്പര്യമാണ് പുതിയ പദ്ധതിക്ക് അനുമതി നല്‍കിയതിലൂടെ വ്യക്തമാകുന്നതെന്നു സുദൈസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Well, Saudi Arabia, Makka, Salman bin Abdul azees, Project, Zamzam, Enviornment, Zamzam well to be renovated