ബണ്ട്വാള്‍ സ്വദേശി മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു
May 29, 2015, 18:30 IST
മസ്കറ്റ്: (www.kasargodvartha.com 29/05/2015) ബണ്ട്വാള്‍ സ്വദേശി മസ്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ബിസി റോഡ് പെര്ള്യയിലെ പരേതനായ അബ്ദുല്‍ ഗനിയുടെ മകന് മുഹമ്മദ് മുസ്തഫ (28) ആണ് മരിച്ചത്. 28നായിരുന്നു അപകടം.
മസ്കറ്റില്‍ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു മുസ്തഫ. ആറ് മാസം മുമ്പാണ് അവസാനം അവധിക്ക് നാട്ടില്‍ പോയി മസ്കറ്റില്‍ തിരിച്ചെത്തിയത്. മൂന്ന് മാസം മുമ്പാണ് മുസ്തഫയുടെ പിതാവ് മരിച്ചത്. അനുജന് അബ്ദുല്‍ ലത്വീഫ് അഞ്ച് വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
ഇതിനിടയിലാണ് കുടുംബത്തിലെ അവസാനത്തെ ആണ് തരിയെയും നഷ്ടമായത്. മുസ്തഫയുടെ മരണ വിവരമറിഞ്ഞ് തേങ്ങുകയാണ് മാതാവും സഹോദരിയും.

Keywords : Mangalore, National, Obituary, Gulf, Oman, Muscat, Youth from Bantwal dies in car accident in Muscat.